ചന്ദ്രയാന്‍ – anti poor അല്ല

സ്വന്തം വീട്ടിലെ ദാരിദ്ര്യം മാറ്റാതെ ആണോ ചന്ദ്രനില്‍..? എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്:

ഇന്‍റര്‍ പ്ലാനിട്ടറി മിഷനുകളേയും ദാരിദ്യ നിര്‍മ്മര്‍ജ്ജനത്തെയും രണ്ടായി കാണുന്നതു കൊണ്ടാണ് ഇത്തരം എക്സ്പിഡിഷനുകള്‍ക്കെല്ലാം anti-poor എന്ന ലാബല്‍ ചാര്‍ത്തപ്പെടുന്നത്. മറ്റു രാജ്യങ്ങളോട് കിട പിടിച്ചു നില്‍ക്കാന്‍ മാത്രമാണ് ഇത്തരം പര്യവേക്ഷണങ്ങള്‍ എന്ന് ചിന്തിക്കുന്നിടത്താണ് പ്രശ്നം. ആത്യന്തമായുള്ള വികസനം തന്നെയാണ്‌ ഏതൊരു ശാസ്ത്രനീക്കങ്ങളും ലക്ഷ്യമിടുന്നത്. അതു ഒന്നോ രണ്ടോ ദിവസം കൊണ്ടു നടപ്പാകുന്നതല്ല. അതുകൊണ്ട് തന്നെ ഒരു short term കാലയളവില്‍ നിന്നുകൊണ്ട് ഒരു താരതമ്യം നടത്തി anti-poor എന്ന ലാബല്‍ ചാര്‍ത്തിക്കൊടുക്കുന്നത് ശുദ്ധ വങ്കത്തരം ആണ്.

ഇന്ത്യ പോലൊരു രാജ്യത്തു നമ്മള്‍ ഏറ്റവും കൂടുതല്‍ taken for granted ആയി എടുക്കുന്ന ഒന്നുണ്ട്. അതു സ്വന്തം ജീവന്‍റെ സുരക്ഷ തന്നെയാണ്‌. അതു കഴിഞ്ഞല്ലേ മറ്റെന്തും ഉള്ളൂ. ഏതു  നിമിഷവും ഭീകരവാദികളുടെ തോക്കിന്‍മുനയില്‍ നില്‍ക്കേണ്ടി വരുമെന്നോ വിദേശ ശക്തികള്‍  ആക്രമിച്ചേക്കാമെന്നോ വര്‍ഷങ്ങളോളം സംഘര്‍ഷങ്ങള്‍ തുടര്‍ന്നേക്കാമെന്നോ നമ്മളാരും വെറുതെ പോലും ചിന്തിക്കുന്നില്ലല്ലോ.. Indirect ആയി നമ്മളിലുള്ള സുരക്ഷബോധം ആണത്. അതിനു തക്ക പ്രതിരോധമാര്‍ഗ്ഗങ്ങള്‍ ഉള്ളതുകൊണ്ടാണ് യുദ്ധഭൂമിയാവാതെ ഇവിടം നിലനില്‍ക്കുന്നത്. ബഹിരാകാശഗവേഷണരംഗത്തെ മുന്നേറ്റങ്ങളില്ലായിരുന്നെങ്കില്‍ ഉറപ്പായും സ്ഥിതി മറ്റൊന്നായേനെ.

‘വരും, വരാതിരിക്കില്ല’ എന്ന പദപ്രയോഗം സ്ഥാനത്തും ആസ്ഥാനത്തും  എടുത്തിടുമ്പോഴും, അത്തരം കാലാവസ്ഥ പ്രവചനങ്ങള്‍ എത്ര ദുരന്തങ്ങളെ ഒഴിവാക്കി തരുന്നുണ്ടെന്നു പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കാറില്ല. അങ്ങിനെ ഇസ്രോയുടെ മുന്നേറ്റങ്ങള്‍ അറിയാന്‍ വെറും ഒരു ഗൂഗിള്‍ ക്ലിക്ക് മതി- remote sensing, tele medicine, tele education, GPS, internet, weather forecasting, disasters predictions, satellite launching  – അങ്ങനെ നിരവധി.. അതൊന്നും ഒരു പക്ഷെ സാമാന്യബോധത്തിനു പ്രത്യക്ഷത്തില്‍ വ്യക്തമാകണമെന്നില്ല. സാങ്കേതിക മുന്നേറ്റങ്ങളുടെ മൂല്യം ചെലവുകളുടെ അടിസ്ഥാനത്തില്‍ മാത്രം അളക്കപ്പെടാവുന്നതുമല്ല.

പിന്നെ 0.06% of GDP ആണ് ഇന്ത്യയുടെ സ്പേസ് ബജറ്റ് 2018-2019 ല്‍. അതുവെച്ചു എന്ത് ദാരിദ്യമാണ് സത്യത്തില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനൊക്കുക? അല്ലെങ്കിലും സര്‍വ്വോപരി കുറച്ചു പണം കൊണ്ടു മാത്രം കാലാകാലം തൂത്തു മാറ്റാനാവില്ലല്ലോ ഒന്നും? അതിനു തക്കതായ ശാസ്ത്രമുന്നേട്ടങ്ങളും രാജ്യത്തുണ്ടാകെണ്ടേ. ഒന്നിനു പകരം മറ്റൊന്ന് എന്നല്ല, രണ്ടു ഒരു പോലെ മുന്നോട്ടു പോകണം.

ചന്ദ്രയാന്‍2 പര്യവേക്ഷണം പലരീതിയിലും മികവുറ്റത് തന്നെയാണ്‌, Avengers: Endgame സിനിമയുടെ ബജറ്റ് വെച്ചു നോക്കിയാല്‍ നമുക്ക് രണ്ടു ചാന്ദ്രപര്യവേക്ഷണം നടത്താനുള്ള ബജറ്റ് ഉണ്ടത്രേ.

ഈ പ്രപഞ്ചത്തിന്‍റെയും ജീവന്‍റെയും കുറിച്ചുള്ള അന്വേഷണങ്ങളെ, മറ്റു പല സാങ്കേതിക മുന്നേറ്റങ്ങളിലൂടെയും ബെറ്റര്‍ ലിവിംഗ് തരുന്ന കണ്ടുപിടുത്തങ്ങളെ, സര്‍വ്വോപരി യുദ്ധഭൂമിയാവാതെ ഇവിടം കാത്തുപോവുന്ന പ്രതിരോധമാര്‍ങ്ങളെ പിന്തള്ളുന്ന മുന്‍വിധിക്കരാവാതിരിക്കാം.

A few points taken from my post നമുക്കും ബഹിരാകാശത്തൊരു സ്വന്തം വീട്

18 thoughts on “ചന്ദ്രയാന്‍ – anti poor അല്ല

  1. ഇതേ ചോദ്യം എനിക്കും പണ്ട് വളരെ ചെറുപ്പത്തിൽ ഉണ്ടായിരുന്നു, പക്ഷേ കൃത്യമായി ഓർക്കുന്നില്ല എങ്കിലും വർഷങ്ങൾക്ക് മുൻപ് വടക്കേ ഇന്ത്യയിൽ വരാൻ പോകുന്ന ശക്തമായ ചുഴലിക്കാറ്റിനെ വളരെ നേരത്തെ കണ്ടെത്തുകയും ഒരുപാട് പേരുടെ ജീവൻ രക്ഷിക്കുകയും ചെയ്‌തത്‌ I. S. R. O ശക്തമായി നിൽക്കുന്നത് കൊണ്ടാണ്… ആ വാർത്ത ആണ് എന്റെ കാഴ്ചപ്പാട് മാറ്റിയത്….

    ഇത് വായിച്ചപ്പോൾ ആ ഒരു സംഭവം ഓർത്തു…

    എന്തായാലും നല്ല എഴുത്ത്…
    😊😊❤️

    Liked by 3 people

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s