കുറെ നാൾ മുന്നേ ഒരു സ്കാനിംഗ് സെൻററിൽ കരിമഷി എഴുതിയ രണ്ട് വിടർന്ന മിഴികൾ ഉള്ള ഒരു റിസപ്ഷനിസ്റ്റിനെ കണ്ടിരുന്നു. “കണ്ണു കാണാൻ നല്ല ഭംഗീ ണ്ട്” ന്ന് അവരോട് പറയണം ന്നു തോന്നി, പറയുകയും ചെയ്തു. അത് കേട്ട് അവർ സന്തോഷത്തോടെ ഉറക്കെ ചിരിച്ചു, എന്നിട്ട് കുറച്ചപ്പുറത്തിരുന്ന സുഹൃത്തിനോടും അവരത് പങ്കുവെച്ചു.
അവരുടെ ചിരി കണ്ടപ്പോൾ എൻറെ കണ്ണും തെല്ലൊന്നു വിടർന്നു. വിടർന്ന കണ്ണിനോട് ഞാനും പതുക്കെ പറഞ്ഞൊന്ന് പുകഴ്ത്തി ‘നീയും മോശമല്ലെന്ന്’. ഇനി കാര്യത്തിലേക്ക് വരാം, എൻറെ ഒരു ഫ്രണ്ടിനോട് ഈ മാറ്റർ പറഞ്ഞപ്പോൾ അവൻ എൻറെ ശ്രദ്ധയിൽപ്പെടുത്തിയതാണ്.
“എൻ്റെ സ്ഥാനത്ത്, അവനായിരുന്നു തീർത്തും അപരിചിതയായ ആ റിസപ്ഷനിസ്റ്റിനെ ഇങ്ങനെ പ്രശംസിച്ചിരുന്നതെങ്കിൽ സ്വാഭാവികമായും അവർ ഇത്രയും ഉച്ചത്തിൽ ചിരിക്കില്ലായിരിക്കും” എന്ന്.
ശരിയാണത്, കാരണം ഫ്ലേർട്ടിംഗ് ആണെന്നേ നാച്വറൽ ഇൻസ്റ്റിൻക്ടിൽ ആർക്കും തോന്നുള്ളൂ. അങ്ങനെയല്ലാത്തവരും ഏറെയുണ്ടാകാം, എങ്കിലും മറിച്ചൊന്നു ചിന്തിക്കാൻ പറ്റാത്ത വിധം സോഷ്യൽ കണ്ടീഷനിങ് വിധേയരാണ് നമ്മളിലോരോരുത്തരും. അങ്ങനെ നമ്മുടെ ചിന്തകളെ ജനറലൈസ് ചെയ്യിപ്പിച്ചത് സ്വാഭാവികമായും കുറെ പേരുടെ ‘കോഴിത്തരം’ തന്നെയാവും എന്നുള്ളതും വസ്തുത തന്നെ.
പരിചയമില്ലാഞ്ഞിട്ടു കൂടി ആ റിസപ്ഷനിസ്റ്റിനോട് അങ്ങോട്ട് കേറി ഭംഗി ഉണ്ടെന്ന് പറയാൻ തോന്നിയത് ഞാനും ഒരു സ്ത്രീ ആയതുകൊണ്ട് മാത്രമാവാം. ഞാൻ ഒരു ആണായിരുന്നെങ്കിൽ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു കോമൺ ഭയത്താൽ ഒരിക്കലും നേരെ പോയി അങ്ങനെ പറയില്ലായിരിക്കാം. (ചിലപ്പോ പറഞ്ഞു എന്നും വരാം, കാരണം ഫ്ലേർട്ടിംഗ് അല്ലല്ലോ ഞാൻ ഉദ്ദേശിച്ചത്)
സെയിം ജെൻഡർ ആണ് അങ്ങനെ പറയുന്നത് എങ്കിൽ ഫ്ലേർട്ടിങ് ആണെന്ന് കരുതില്ല, എങ്കിൽ പിന്നെ ഓപ്പോസിറ്റ് ജെൻഡർ ആണെങ്കിൽ എന്താ.. എന്തിനാ അവിടെ എല്ലായിപ്പോഴും ഫ്ലേർട്ടിംഗ് ഫ്ലേവർ മാത്രം കൽപ്പിച്ചു കൊടുക്കണം, എന്തുകൊണ്ടതിനെ കാഷ്വലി എടുത്തു കൂടാ..
ഇതേ സിറ്റ്വേഷൻ ഒന്ന് തിരിച്ചു വെച്ചാലും അവസ്ഥ ഇതുതന്നെ. അതായത് ഒരു സ്ത്രീ ചെന്ന് മെയിൽ റിസപ്ഷനിസ്റ്റിനോട് ഭംഗി ഉണ്ടെന്ന് പറഞ്ഞാൽ വ്യാഖ്യാനങ്ങൾ ചിലപ്പോൾ പ്രതീക്ഷിക്കാത്ത തലങ്ങളിൽ വരെ എത്താം. (പെണ്ണ് പിഴ ആണെന്നു വരെ.) അത്രയ്ക്കുണ്ട് നമ്മളിലോരോരുത്തരിലും മുൻവിധികൾ.
പറഞ്ഞുവന്നത് എന്താണെന്നുവച്ചാൽ,
നിസ്വാർത്ഥമായ സ്നേഹത്തിനു മുമ്പിലും നിഷ്കളങ്കമായ, ജെന്യൂൻ ആയ അഭിപ്രായങ്ങൾക്ക് മുമ്പിലും ആണെന്നോ പെണ്ണെന്നോ ഉള്ള വേർതിരിവ് മനസ്സിൽ കുത്തിവെക്കാതിരിക്കണം
സ്നേഹം തോന്നുമ്പോൾ ജെൻഡർ ബയാസ് ഇല്ലാതെ, ആൺ-പെൺ വേർതിരിവില്ലാതെ, പ്രകടിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ അത് ആരുടെ ദൗർഭാഗ്യം ആണ് ,
സ്നേഹിക്കുന്നവരുടെയോ ? സ്നേഹിക്കപ്പെടുന്നവരുടെയോ ?
സോഷ്യലി കണ്ടീഷൻഡ് മൈൻഡ് ഒന്ന് മാറ്റി വെച്ച് മുൻവിധികളില്ലാതെ ഈ സമൂഹത്തെ കാണാൻ ശ്രമിക്കാം, പ്രകടിപ്പിക്കേണ്ടത് അതാത് സമയത്ത് ഹെൽത്തി ആയി തന്നെ പ്രകടിപ്പിച്ചു കൊണ്ട്.
“ശവകുടീരത്തിൽ ചെന്ന് പൂവിട്ടാൽ ഞാൻ അറിയുമോ” ~ മാധവിക്കുട്ടി
ഇങ്ങക്ക് എന്ന തോന്നിയാലും ഞാൻ പറയാൻ വന്നത് പറയും
എഴുത്ത് ഇഷ്ടായി കെട്ടോ. നല്ല ചിന്ത !! ഇങ്ങനെ വേണം കുട്യോളായാ ❤️❤️❤️
LikeLiked by 1 person
തങ്ക്സ് ഡിയർ.. ഹാവ് എ നൈസ് ടൈം.. മച്ച് ഡിലൈട്ടഡ് വിത്ത് യുവർ വേർഡ്സ്
LikeLike