വരുന്നോ ചൊവ്വയിലേക്ക്

ബോർഡിങ് പാസ്സ് കിട്ടി.. ഒന്ന് ചൊവ്വയിൽ (അതെ, mars തന്നെ) പോയിട്ടു വരാം..

നിങ്ങൾ ആരെങ്കിലും വരുന്നുണ്ടോ ?

Yes, NASA Invites Public to Submit Names to Fly Aboard Next Mars Rover. Read more @ https://mars.nasa.gov/news/8440/nasa-invites-public-to-submit-names-to-fly-aboard-next-mars-rover/

മറ്റൊരു ഭൂമി ഉണ്ടാകാമെന്ന് നാസ

ഏലിയൻസ് നെക്കുറിച്ച് ഇമാജിൻ ചെയ്യുമ്പോൾ എപ്പോഴും ഒരു പ്രത്യേക ത്രിൽ ആണ്. അതുകൊണ്ട് തന്നെ ആവും Life എന്ന sci-fi ഹൊറർ മൂവി വല്ലാണ്ട് അങ്ങ് ബോധിച്ചത്. ഇപ്പോൾ ഇതാ ഇമാജിനേഷൻസ് റിയൽ ആയി തുടങ്ങിയിരിക്കുന്നു എന്നു തോന്നുന്നു. രണ്ടുദിവസം മുൻപത്തെ നാസയുടെ പേജിലെ വെളിപ്പെടുത്തലുകൾ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

സോളാർ സിസ്റ്റത്തിന് ഒരുപാട് അകലെ മറ്റൊരു സ്റ്റാറിനെ ചുറ്റി ഹാബിറ്റബിൾ സോൺ ഉള്ള വേറൊരു ഗ്രഹം ഉണ്ടത്രേ. ഇനി അവിടെ വല്ല ഏലിയൻസും ഉണ്ടാകുമോ എന്തോ…

News as on 31st July 2019 in NASA page:

GJ 357 system is located 31 light-years away in the constellation Hydra. Astronomers confirming a planet candidate identified by NASA’s Transiting Exoplanet Survey Satellite subsequently found two additional worlds orbiting the star. The outermost planet, GJ 357 d, is especially intriguing to scientists because it receives as much energy from its star as Mars does from the Sun

Pic: NASA

ചന്ദ്രയാന്‍ – anti poor അല്ല

സ്വന്തം വീട്ടിലെ ദാരിദ്ര്യം മാറ്റാതെ ആണോ ചന്ദ്രനില്‍..? എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്:

ഇന്‍റര്‍ പ്ലാനിട്ടറി മിഷനുകളേയും ദാരിദ്യ നിര്‍മ്മര്‍ജ്ജനത്തെയും രണ്ടായി കാണുന്നതു കൊണ്ടാണ് ഇത്തരം എക്സ്പിഡിഷനുകള്‍ക്കെല്ലാം anti-poor എന്ന ലാബല്‍ ചാര്‍ത്തപ്പെടുന്നത്. മറ്റു രാജ്യങ്ങളോട് കിട പിടിച്ചു നില്‍ക്കാന്‍ മാത്രമാണ് ഇത്തരം പര്യവേക്ഷണങ്ങള്‍ എന്ന് ചിന്തിക്കുന്നിടത്താണ് പ്രശ്നം. ആത്യന്തമായുള്ള വികസനം തന്നെയാണ്‌ ഏതൊരു ശാസ്ത്രനീക്കങ്ങളും ലക്ഷ്യമിടുന്നത്. അതു ഒന്നോ രണ്ടോ ദിവസം കൊണ്ടു നടപ്പാകുന്നതല്ല. അതുകൊണ്ട് തന്നെ ഒരു short term കാലയളവില്‍ നിന്നുകൊണ്ട് ഒരു താരതമ്യം നടത്തി anti-poor എന്ന ലാബല്‍ ചാര്‍ത്തിക്കൊടുക്കുന്നത് ശുദ്ധ വങ്കത്തരം ആണ്.

ഇന്ത്യ പോലൊരു രാജ്യത്തു നമ്മള്‍ ഏറ്റവും കൂടുതല്‍ taken for granted ആയി എടുക്കുന്ന ഒന്നുണ്ട്. അതു സ്വന്തം ജീവന്‍റെ സുരക്ഷ തന്നെയാണ്‌. അതു കഴിഞ്ഞല്ലേ മറ്റെന്തും ഉള്ളൂ. ഏതു  നിമിഷവും ഭീകരവാദികളുടെ തോക്കിന്‍മുനയില്‍ നില്‍ക്കേണ്ടി വരുമെന്നോ വിദേശ ശക്തികള്‍  ആക്രമിച്ചേക്കാമെന്നോ വര്‍ഷങ്ങളോളം സംഘര്‍ഷങ്ങള്‍ തുടര്‍ന്നേക്കാമെന്നോ നമ്മളാരും വെറുതെ പോലും ചിന്തിക്കുന്നില്ലല്ലോ.. Indirect ആയി നമ്മളിലുള്ള സുരക്ഷബോധം ആണത്. അതിനു തക്ക പ്രതിരോധമാര്‍ഗ്ഗങ്ങള്‍ ഉള്ളതുകൊണ്ടാണ് യുദ്ധഭൂമിയാവാതെ ഇവിടം നിലനില്‍ക്കുന്നത്. ബഹിരാകാശഗവേഷണരംഗത്തെ മുന്നേറ്റങ്ങളില്ലായിരുന്നെങ്കില്‍ ഉറപ്പായും സ്ഥിതി മറ്റൊന്നായേനെ.

‘വരും, വരാതിരിക്കില്ല’ എന്ന പദപ്രയോഗം സ്ഥാനത്തും ആസ്ഥാനത്തും  എടുത്തിടുമ്പോഴും, അത്തരം കാലാവസ്ഥ പ്രവചനങ്ങള്‍ എത്ര ദുരന്തങ്ങളെ ഒഴിവാക്കി തരുന്നുണ്ടെന്നു പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കാറില്ല. അങ്ങിനെ ഇസ്രോയുടെ മുന്നേറ്റങ്ങള്‍ അറിയാന്‍ വെറും ഒരു ഗൂഗിള്‍ ക്ലിക്ക് മതി- remote sensing, tele medicine, tele education, GPS, internet, weather forecasting, disasters predictions, satellite launching  – അങ്ങനെ നിരവധി.. അതൊന്നും ഒരു പക്ഷെ സാമാന്യബോധത്തിനു പ്രത്യക്ഷത്തില്‍ വ്യക്തമാകണമെന്നില്ല. സാങ്കേതിക മുന്നേറ്റങ്ങളുടെ മൂല്യം ചെലവുകളുടെ അടിസ്ഥാനത്തില്‍ മാത്രം അളക്കപ്പെടാവുന്നതുമല്ല.

പിന്നെ 0.06% of GDP ആണ് ഇന്ത്യയുടെ സ്പേസ് ബജറ്റ് 2018-2019 ല്‍. അതുവെച്ചു എന്ത് ദാരിദ്യമാണ് സത്യത്തില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനൊക്കുക? അല്ലെങ്കിലും സര്‍വ്വോപരി കുറച്ചു പണം കൊണ്ടു മാത്രം കാലാകാലം തൂത്തു മാറ്റാനാവില്ലല്ലോ ഒന്നും? അതിനു തക്കതായ ശാസ്ത്രമുന്നേട്ടങ്ങളും രാജ്യത്തുണ്ടാകെണ്ടേ. ഒന്നിനു പകരം മറ്റൊന്ന് എന്നല്ല, രണ്ടു ഒരു പോലെ മുന്നോട്ടു പോകണം.

ചന്ദ്രയാന്‍2 പര്യവേക്ഷണം പലരീതിയിലും മികവുറ്റത് തന്നെയാണ്‌, Avengers: Endgame സിനിമയുടെ ബജറ്റ് വെച്ചു നോക്കിയാല്‍ നമുക്ക് രണ്ടു ചാന്ദ്രപര്യവേക്ഷണം നടത്താനുള്ള ബജറ്റ് ഉണ്ടത്രേ.

ഈ പ്രപഞ്ചത്തിന്‍റെയും ജീവന്‍റെയും കുറിച്ചുള്ള അന്വേഷണങ്ങളെ, മറ്റു പല സാങ്കേതിക മുന്നേറ്റങ്ങളിലൂടെയും ബെറ്റര്‍ ലിവിംഗ് തരുന്ന കണ്ടുപിടുത്തങ്ങളെ, സര്‍വ്വോപരി യുദ്ധഭൂമിയാവാതെ ഇവിടം കാത്തുപോവുന്ന പ്രതിരോധമാര്‍ങ്ങളെ പിന്തള്ളുന്ന മുന്‍വിധിക്കരാവാതിരിക്കാം.

A few points taken from my post നമുക്കും ബഹിരാകാശത്തൊരു സ്വന്തം വീട്

149 വർഷത്തിന് ശേഷം ഗുരുപൂർണിമയും ചന്ദ്രഗ്രഹണവും ഒന്നിച്ചുവരുന്നു

2019ലെ അവസാന ചന്ദ്രഗ്രഹണം ഇന്ന് നടക്കും, രാത്രി 12.13 മുതലാണ് ഇന്ത്യക്കാർക്ക് ഗ്രഹണം കാണാൻ സാധിക്കുക. 1.31 വരെ കാത്തിരുന്നാൽ ചന്ദ്രൻ ഭാഗികമായി ഗ്രഹണത്തിന്റെ പിടിയിലാകുന്നത് കാണാൻ സാധിക്കും. മൂന്ന് മണിയോടെ ചന്ദ്രൻ പൂർണമായും ഭൂമിയുടെ നിഴലിൽ ആകും. ഗ്രഹണത്തിൽ നിന്ന് ചന്ദ്രൻ പുറത്തുവരുന്നത് ബുധനാഴ്ച പുലർച്ചെ 5.47 നാകും.

149 വർഷത്തിന് ശേഷം ഗുരുപൂർണിമയും ചന്ദ്രഗ്രഹണവും ഒന്നിച്ചുവരുന്നുവെന്ന പ്രത്യകതയുമിതിനുണ്ട്. നഗ്നനേത്രങ്ങൾകൊണ്ട് സുരക്ഷിതമായി വീക്ഷിക്കാൻ സാധിക്കുന്നതാണ് ചന്ദ്രഗ്രഹണം. ഇനി അടുത്ത പൂർണ ചന്ദ്രഗ്രഹണം 2021 മെയ് 26 നാണ് നമുക്ക് കാണാൻ സാധിക്കുക. ചന്ദ്രന്റെയും സൂര്യന്റെയും ഇടയിൽ ഭൂമി വരുന്ന സാഹചര്യത്തിൽ. ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതുകൊണ്ടാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.

https://www.mathrubhumi.com/news/india/the-last-lunar-eclipse-happens-today-midnight-1.3960476

ബാഹുബലിയിൽ ചന്ദ്രയാൻ 2 ഭ്രമണപഥത്തിലേക്ക്

ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യയുടെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് കുതിക്കുന്നു (
Sriharikota at 2.51 am IST on 15th July 2019.), ചരിത്രത്തിൽ തന്നെ ആദ്യത്തെ ചാന്ദ്രദക്ഷിണധ്രുവ പര്യവേക്ഷണം. 6th September 2019 ന് ആണ് ലാൻഡിംഗ്, എല്ലാം ISRO പ്ലാൻ ചെയ്ത പോലെ നടക്കട്ടെ.. ചരിത്രനിമിഷത്തിലേക്ക് ഇനി ഏതാനും മണിക്കൂറുകൾ മാത്രം…

Update as on 15th July:

ചന്ദ്രയാന്‍ 2 – വിക്ഷേപണം മാറ്റിവെച്ചു സാങ്കേതികത്തകരാറു മൂലം..

Count down was progressing smoothly. But with 60 mnts to go ISRO calls off chandrayan 2 launch due to technical problems…next date to be announced

ആകാശവിസ്മയമൊരുക്കി നൃത്തം ചെയ്യുന്ന തൂണുകള്‍

ഫിലിപ്പൈനിലെ സുലു പ്രവിശ്യയിൽ ആകാശത്ത് നൃത്തം ചെയ്യുന്ന തൂണുകൾ പ്രത്യക്ഷപ്പെട്ടു, 2019 ജൂണ്‍ 30ന് രാത്രി ഏഴു മണിക്ക്. ധ്രുവദേശങ്ങളില്‍ കാണപ്പെടുന്ന പ്രഭാപടലം ആണ് അത്, aurora അഥവാ polar lights എന്നറിയപ്പെടുന്ന ഒരു പ്രതിഭാസം.When charged particles from the sun strike atoms in Earth’s atmosphere, theycause electrons in the atoms to move to a higher-energy state. When the electrons drop back to a lower energy state, they release a photon: light. This process creates the beautiful aurora

നമുക്കും ബഹിരാകാശത്തൊരു സ്വന്തം വീട്..

ഇവിടെ പലര്‍ക്കും വീടും കുടിയും പോലും ഇല്ലാതിരിക്കുമ്പോഴാണോ ആകാശത്തിന്‍റെ അപ്പുറം പോയി ISRO വീട് വെക്കുന്നത്? 

കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്.. പണ്ട് ഈ ചോദ്യം എന്‍റെ ഉള്ളിലെ പിശാചിന്‍റെ അഭിഭാഷകനും ചോദിച്ചു കേട്ടിട്ടുണ്ട്. അപ്പോഴൊക്കെ, ശൂന്യാകാശത്തോടുള്ള എന്‍റെ അഭിനിവേശവും ബഹിരാകാശ ഗവേഷകരോടുള്ള എന്‍റെ മതിപ്പും പ്രകാശവേഗത്തിനപ്പുറം കുതിച്ചു പോങ്ങിയതല്ലാതെ കടലിലേക്ക്‌ തിരച്ചു പോന്ന റോക്കറ്റിന്‍റെ അവസ്ഥവന്നിട്ടില്ല.

ഇന്ത്യ പോലൊരു രാജ്യത്തു നമ്മള്‍ ഏറ്റവും കൂടുതല്‍ taken for granted ആയി എടുക്കുന്ന ഒന്നുണ്ട്. അതു സ്വന്തം ജീവന്‍റെ സുരക്ഷ തന്നെയാണ്‌. അതു കഴിഞ്ഞല്ലേ മറ്റെന്തും ഉള്ളൂ. ഏതു  നിമിഷവും ഭീകരവാദികളുടെ തോക്കിന്‍മുനയില്‍ നില്‍ക്കേണ്ടി വരുമെന്നോ വിദേശ ശക്തികള്‍  ആക്രമിച്ചേക്കാമെന്നോ വര്‍ഷങ്ങളോളം സംഘര്‍ഷങ്ങള്‍ തുടര്‍ന്നേക്കാമെന്നോ നമ്മളാരും വെറുതെ പോലും ചിന്തിക്കുന്നില്ലല്ലോ.. Indirect ആയി നമ്മളിലുള്ള സുരക്ഷബോധം ആണത്. അതിനു തക്ക പ്രതിരോധമാര്‍ഗ്ഗങ്ങള്‍ ഉള്ളതുകൊണ്ടാണ് യുദ്ധഭൂമിയാവാതെ ഇവിടം നിലനില്‍ക്കുന്നത്. ബഹിരാകാശഗവേഷണരംഗത്തെ മുന്നേറ്റങ്ങളില്ലായിരുന്നെങ്കില്‍ ഉറപ്പായും സ്ഥിതി മറ്റൊന്നായേനെ.

‘വരും, വരാതിരിക്കില്ല’ എന്ന പദപ്രയോഗം സ്ഥാനത്തും ആസ്ഥാനത്തും  എടുത്തിടുമ്പോഴും, അത്തരം കാലാവസ്ഥ പ്രവചനങ്ങള്‍ എത്ര ദുരന്തങ്ങളെ ഒഴിവാക്കി തരുന്നുണ്ടെന്നു പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കാറില്ല. അങ്ങിനെ ഇസ്രോയുടെ മുന്നേറ്റങ്ങള്‍ അറിയാന്‍ വെറും ഒരു ഗൂഗിള്‍ ക്ലിക്ക് മതി- remote sensing, tele medicine, tele education, GPS, internet, weather forecasting, disasters predictions, satellite launching  – അങ്ങനെ നിരവധി.. അതൊന്നും ഒരു പക്ഷെ സാമാന്യബോധത്തിനു പ്രത്യക്ഷത്തില്‍ വ്യക്തമാകണമെന്നില്ല. സാങ്കേതിക മുന്നേറ്റങ്ങളുടെ മൂല്യം ചെലവുകളുടെ അടിസ്ഥാനത്തില്‍ മാത്രം അളക്കപ്പെടാവുന്നതുമല്ല.

ഈ പ്രപഞ്ചത്തിന്‍റെയും ജീവന്‍റെയും കുറിച്ചുള്ള അന്വേഷണങ്ങളെ, മറ്റു പല സാങ്കേതിക മുന്നേറ്റങ്ങളിലൂടെയും ബെറ്റര്‍ ലിവിംഗ് തരുന്ന കണ്ടുപിടുത്തങ്ങളെ, സര്‍വ്വോപരി യുദ്ധഭൂമിയാവാതെ ഇവിടം കാത്തുപോവുന്ന പ്രതിരോധമാര്‍ങ്ങളെ പിന്തള്ളുന്ന മുന്‍വിധിക്കരാവാതിരിക്കാം.

പിന്നെ 0.06% of GDP ആണ് ഇന്ത്യയുടെ സ്പേസ് ബജറ്റ് 2018-2019 ല്‍. അതുവെച്ചു എന്ത് ദാരിദ്യമാണ് സത്യത്തില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനൊക്കുക? അല്ലെങ്കിലും സര്‍വ്വോപരി കുറച്ചു പണം കൊണ്ടു മാത്രം കാലാകാലം തൂത്തു മാറ്റാനാവില്ലല്ലോ ഒന്നും?

Vikram Sarabhai, the father of India’s space programme emphasized the importance of a space program in his quote:

“There are some who question the relevance of space activities in a developing nation. To us, there is no ambiguity of purpose. We do not have the fantasy of competing with the economically advanced nations in the exploration of the moon or the planets or manned space-flight. ” “But we are convinced that if we are to play a meaningful role nationally, and in the community of nations, we must be second to none in the application of advanced technologies to the real problems of man and society.”

തുംഗുസ്ക – 111 വര്‍ഷങ്ങള്‍ക്കു ശേഷം

111 വര്‍ഷങ്ങള്‍ക്കു മുമ്പ്, കൃത്യമായ് പറഞ്ഞാല്‍ 1908 June 30 നു തുംഗുസ്ക നദിക്കു സമീപം (North Siberia) ആകാശത്തു ഒരു ഭീമന്‍ സ്ഫോടനം ദൃശ്യമായി. യുദ്ധമാണെന്ന് പലരും അതിനെ തെറ്റിദ്ധരിച്ചു. ആരും മരിച്ചതായ് അന്ന് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടില്ലെങ്കിലും, 2000 sqkm പരിധിയിലുള്ള കാടു മുഴുവന്‍ ആ സ്ഫോടനത്തിന്‍റെ ഫലമായുണ്ടായ ആഘാതത്തില്‍ നശിച്ചു. അത്ര ഭയാനകമായ പ്രകമ്പനം ആയിരുന്നു അന്നവിടെ നടന്നത്.

19 വര്‍ഷങ്ങള്‍ക്കു ശേഷം ആണ് ആ സംഭവത്തിലേക്ക് ആദ്യത്തെ ശാസ്ത്രീയ പര്യവേക്ഷണം നടന്നത്, അതു ഒരു ഛിന്നഗ്രഹം പൊട്ടിത്തെറിച്ചതായിരുന്നു. സത്യത്തില്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്തുന്നതിനു എത്രയോ മുമ്പ് തന്നെ അതു കത്തിതീര്‍ന്നിരുന്നു. വായു ഘര്‍ഷണം ഇല്ലായിരുന്നെങ്കില്‍ അതു ഭൂമിയില്‍ വന്നു പതിച്ചേനെ, ഒരു പക്ഷെ സകല ജീവജാലങ്ങളും അതോടെ ഇല്ലാതായേനെ.

എന്തായാലും അതേ പിന്നെ ശാസ്ത്രത്തിന്‍റെ കണ്ണുകള്‍ ഛിന്നഗ്രഹങ്ങളിലേക്കും വാല്നക്ഷത്രങ്ങളിലേക്കും ഒക്കെ തിരിഞ്ഞു.

അങ്ങനെ തുംഗുസ്ക  സംഭവത്തിന്റെ വാര്ഷികമായ് June 30 ഇന്റര്‍ നാഷണല്‍ ആസ്റ്ററോയിഡ് ഡേ (ഛിന്നഗ്രഹദിനം) ആചരിക്കുന്നു. സൂര്യനെ ചുറ്റുന്ന ഈ പാറക്കൂട്ടങ്ങളെക്കുറിച്ചുള്ള united nations ന്‍റെ educational പ്രോഗ്രാം ല്‍ ലോകമെമ്പാടുമുള്ള 192 രാജ്യങ്ങള്‍ പങ്കു ചേരുന്നു.

We will rock you: the world prepares for asteroid day

ചന്ദ്രനില്‍ ആരോ ഒളിച്ചിരിപ്പിണ്ടെന്നു….ഒരു അജ്ഞാത ഭാരക്കാരന്‍

ഉല്‍ക്ക വീണും ഛിന്നഗ്രഹങ്ങള്‍ പതിച്ചും ചന്ദ്രന്‍റെ ഉപരിതലത്തില്‍ നിറയെ കുണ്ടും കുഴിയുമാണ്. പക്ഷെ റിസര്‍ച്ചേഴ്സ് അടുത്തിടെ കണ്ടുപിടിച്ച  ഏറ്റവും വലിയ ഗര്‍ത്തങ്ങളിലൊന്നില്‍ എന്തോ ഒന്ന് ഒളിച്ചിരിപ്പുണ്ടത്രേ. അതിന്‍റെ ഭാരം  ഏകദേശം 2.18 × 10^18 കിലോഗ്രാം. ചന്ദ്രോപരിതലത്തില്‍ നിന്നും ഉദ്ദേശം 300 കിലോമീറ്റര്‍ താഴെയാണത്. ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലുള്ള എയ്ക്കെന്‍ ബേസിന്‍ എന്നറിയപ്പെടുന്ന ഭാഗത്താണ് ഈ ഗര്‍ത്തമുള്ളത്.

ജൂലൈ ല്‍ വിക്ഷേപിക്കാനിരിക്കുന്ന നമ്മുടെ ചന്ദ്രയാന്‍ -2 ഇതിലേക്ക് എന്തെങ്കിലും വെളിച്ചം കൊണ്ടു തരുമോ..? ആ അജ്ഞാതഭാരത്തിന്‍റെ സ്രഷ്ടാവിനെ വെളിപ്പെടുത്തുമോ?

https://www.firstpost.com/tech/science/strange-mass-found-under-moons-surface-near-isros-chandrayaan-2-landing-site-6790761.html