ശരികൾ തെറ്റാവും, തെറ്റു ശരിയും

ഞാനിങ്ങനാ എന്നും ങ്ങനെത്തന്നെ എന്ന് ബലം പിടിച്ചങ്ങട്ട് പറയാൻ വരട്ടെ, വീക്ഷണകോണുകൾ കുറച്ചൊന്നു മാറ്റിപ്പിടിച്ചു നോക്കൂ, ശരികൾ തെറ്റാവുന്നതും തെറ്റെന്നു കരുതിയത് ശരിയാവുന്നതും കാണാം. അപ്പോ ആദ്യത്തെ ബലമൊന്നയയും.

ആത്മവിശ്വാസം

“അവരെന്താ ങ്ങനെ സൂക്ഷിച്ചു നോക്കണേ..ന്റെ ഡ്രസ്സ് നേരെയല്ലേ, ഞാൻ awkward ആയാണോ ഇരിക്കണെ, അതോ വേറെ വല്ല കൊഴപ്പോം ണ്ടോ..!”

ഇങ്ങനെ തോന്നുന്നുവെങ്കിൽ കുഴപ്പം സത്യത്തിൽ ഡ്രസ്സിനും ഇരിപ്പിനുവുമല്ല, ആത്മവിശ്വാസത്തിനാ.. ഒരിത്തിരി കുറവുണ്ടാവും. അല്ലാതെ വഴിയേ പോകുന്നവർക്ക് സ്വന്തം കാര്യങ്ങൾ ക്കു തന്നെ ടൈം തികയാതിരിക്കുമ്പോഴാ മറ്റുള്ളോരുടെ കൂടെ കാര്യം ശ്രദ്ധിക്കണത്..

Likable type or attractive type ആവുന്നിടത്തല്ല ആത്മവിശ്വാസം, അങ്ങിനെയാവാത്തപ്പോഴും I am alright ന്നു സ്വയം തിരിച്ചറിയുന്നിടത്താ..

കുറ്റബോധവും പശ്ചാതാപവും

കുറ്റബോധവും പശ്ചാതാപവും നന്ദിസ്മരണകളും ഇല്ലായിരുന്നെങ്കില് ജീവിതം എളുപ്പമായേനെ. അതായത് ഭൂതകാലത്തിന്റെ ബന്ധങ്ങളിൽ നിന്നും തീർത്തും മോചിക്കപ്പെടണം..

സാഹചര്യം..context

ഇന്ന് കണ്ണിൽ തെറ്റായി ധ്വനിപ്പിക്കുന്ന പലതും സാഹചര്യം ചേർത്തു വായിക്കുമ്പോൾ കുറ്റമറ്റതാവും. ആ തിരിച്ചറിവിനു പകരം മറ്റുള്ളവരുടെ വാക്കും വിശ്വസിച്ചു ആയുധമെടുത്തിറങ്ങിയാൽ നശിക്കുന്നത് സ്വന്തം ജീവിതം തന്നെ.

അറിയാതെ നാവീന്നു വീണതാണോ?

അറിഞ്ഞോണ്ട് പറഞ്ഞതാണേല് സാരോല്ല്യ..തത്കാല കാര്യസാധ്യത്തിനു വേണ്ടിയാവും.

എന്നാ, അറിയാതെ പെട്ടെന്ന് നാവീന്നു വീണതാണേലോ ? അത് നാവു പിഴച്ചതോ അതോ മനസിന്റുള്ളീന്നു വരുന്നതോ? അതിത്തിരി സൂക്ഷിക്കണം…

ഞാനെന്ന സത്യം

ഞാനാണു നീയെന്നഹന്തയോ

നിന്നെയേറ്റം ഭ്രമിപ്പിച്ചിടുന്നു

ഞാനെന്ന സത്യം ക്ഷണികമെ

ന്നെന്തേ നീയിനിയുമറിഞ്ഞതില്ല

മേനി തന്‍ പുറംമോടി മിനുക്കി

ത്തുടച്ചു ഞാന്‍ ലയിപ്പിച്ചിടാം

നിന്നെയാവോള, മെന്‍വരുതി

യെലെന്നുമെന്‍ മനസ്സേ നിന്നെ

ഞാന്‍ പൂജിച്ചിടാം, ഞാനെന്ന

ദേഹി തന്‍ പ്രാണന്‍ വിടയാവോളം

മനസ്സേ നിന്നെ ഞാന്‍ കുടിയിരുത്താമന്യ

യാമൊരു ദേഹിയെത്തേടി നീയകലുവോളം