നിഴലുകൾക്ക് എന്നും ഒരുപാട് കഥകൾ പറയാനുണ്ടാവാറുണ്ട്. അതുപോലെ ഒരു അണുസ്ഫോടനത്തിന്റെ ദുരന്തം അനുസ്മരിക്കാൻ എന്നോണം നിലനിൽക്കുന്ന കുറച്ച് ഷാഡോസ് ഉണ്ട് ഇന്നും ഹിരോഷിമയിൽ.
ഇന്ന് ഓഗസ്റ്റ് 6, ഒരു അണുബോംബ് ദുരന്തത്തിന്റെ എഴുപത്തിനാലാം വാർഷികം. പതിനായിരങ്ങളുടെ ജീവനെടുത്ത ആ ദുരന്തം ചില നിഴലുകളെ അവശേഷിപ്പിച്ചു. ഇന്നും ആ നിഴലുകൾ ഹിരോഷിമയിൽ കാണാം, കാലപ്പഴക്കം അതിനെ ഫേഡ് ആക്കാതിരിക്കാൻ ചിലതൊക്കെ മ്യൂസിയത്തിൽ ഇപ്പോഴും സംരക്ഷിക്കപ്പെട്ടു പോരുന്നു.
എങ്ങനെ സംരക്ഷിക്കപ്പെടുന്നു എന്ന് സംശയിക്കേണ്ട, ആ നിഴൽ പതിഞ്ഞ മതിലുകളോ കല്ലുകളോ അടക്കമാണ് സംരക്ഷിക്കപ്പെടുന്നത്. അത് സംഭവിച്ച സ്ഥലത്തു നിന്നും വേർപെടുത്തി പ്രത്യേകം ഉപാധികളിലൂടെ മ്യൂസിയത്തിൽ സൂക്ഷിച്ചു പോരുന്നു.
ഹിരോഷിമയിലെ പീസ് മെമ്മോറിയൽ മ്യൂസിയത്തിൽ അത്തരമൊരു ഹ്യൂമൻ ഷാഡോ ഓഫ് ഡെത്ത് ഉണ്ട്. ബ്ലാസ്റ്റ് നടക്കുന്നതിന് അൽപം മുമ്പ് ഹിരോഷിമ ബ്രാഞ്ച് ഓഫ് sumitomo ബാങ്കിന്റെ മുമ്പിലുള്ള ഉള്ള കൽപ്പടവുകളിൽ ഇരിക്കുകയായിരുന്ന ഒരു മനുഷ്യന്റെ ഷാഡോ.

ഇനി ആ നിഴലുകൾ എങ്ങനെ ഉണ്ടായി എന്നുള്ളതല്ലേ.. ന്യൂക്ലിയർ ഷാഡോസ് എന്നാണ് അവ അറിയപ്പെടുന്നത്. ന്യൂക്ലിയർ സ്ഫോടന ഫലമായുള്ള അതി തീവ്ര തെർമൽ റേഡിയേഷൻ മൂലം ഉണ്ടാകുന്നതാണ് ഇവ. ഈ റേഡിയേഷൻ മൂലം ഒരു ബ്ലീച്ചിംഗ് ഇഫക്ട് നടക്കും, സൺ ബേൺ ഉണ്ടാകുന്നതുപോലെ. കവർ ചെയ്ത ശരീരഭാഗങ്ങൾ ഒരു നിറവും, exposed ഭാഗങ്ങൾ ബേൺ ചെയ്ത് നിറം മാറിയും ഉണ്ടാകാറില്ലേ…അതുപോലെ.
ഒരു ഭിത്തിയുടെ മുൻപിൽ ഒരു ഒബ്ജക്റ്റ് ഉണ്ടെങ്കിൽ സ്ഫോടനസമയത്ത് ഒബ്ജക്റ്റിന് പൊള്ളൽ ഏൽക്കുന്നതോടൊപ്പം, ആ ഭിത്തിയും ബ്ലീച്ച് ചെയ്യപ്പെടും, ഭിത്തിയിൽ ഒബ്ജക്റ്റിന്റെ സ്ഥാനം ഒഴികെ. കാരണം ആ ഒബ്ജക്റ്റ് റേഡിയേഷൻ ഭിത്തിയിൽ വീഴുന്നത് ബ്ലോക്ക് ചെയ്തല്ലോ.. ഇതെല്ലാം ഒരു നിമിഷം കൊണ്ടുനടക്കും. ഹ്യൂമൻ വേപ്പറൈസേഷൻ ആണ് ഈ ഷാഡോസിന് കാരണം എന്നൊക്കെ തെറ്റായ പല പ്രചാരണങ്ങളും ഉണ്ടാവാറുണ്ട്. പക്ഷേ അതിനു സയൻറിഫികലോ മെഡിക്കലോ ആയുള്ള യാതൊരു സാധ്യതകളും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
ഇനി ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. ഇനിയൊരു ലിറ്റിൽബോയും ഫാറ്റ്മാനും ഭൂമുഖത്ത് പതിക്കാതെ ഇരിക്കട്ടെ. ഇന്നും അണയാതെ കത്തിക്കൊണ്ടിരിക്കുന്ന ഹിരോഷിമ peace flame അതിന് ത്രാണി പകരട്ടെ . ന്യൂക്ലിയർ ദുരന്തത്തിനുശേഷം ഹിരോഷിമയിൽ ആദ്യമായി പൂവിട്ട oleander പൂക്കൾ ഇനി ഒരിക്കലും നശിപ്പിക്കപ്പെടാതെ ഇരിക്കട്ടെ. പീസ് ഫുൾ പൊളിറ്റിക്സ് നിലകൊള്ളുമാറാകട്ടെ..
Pic: wikipedia
Like this:
Like Loading...