നൊമ്പരത്തുള്ളി

‘തേടി വരാനാരോ ഉണ്ടെന്ന നിൻറെ വ്യാമോഹം’

ഇന്നെന്നെ അപൂർണ്ണയാക്കി, എന്ന് തുളുമ്പും മുന്നേ വറ്റിപ്പോയൊരാ നൊമ്പരത്തുള്ളി..

ജീവിതത്തിലെ വെല്ലുവിളികൾ

“ജീവിതത്തിൽ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടതുണ്ട് അപ്രതീക്ഷിതമായതിനെ സംഭവിക്കാൻ അനുഭവിക്കുമ്പോഴേ ജീവിതം എന്ന മഹാത്ഭുതത്തെ ശരിക്കും മനസ്സിലാകൂ” – ( By the river Piedra I sat down and wept)

ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ പാഠം ഇതു തന്നെയാകാം, എന്തും എപ്പോഴും സംഭവിക്കാം.

വിധിയിൽ വിശ്വസിക്കുന്നവർക്ക് സംഭവിച്ചതെല്ലാം വിധിയെന്ന് കരുതി സമാധാനിക്കാം..

അല്ലാത്തവരോ, അപ്രതീക്ഷിതമായതിനോട് പൊരുത്തപ്പെടാൻ പഠിക്കുക തന്നെ..

ഒരറിവും ചെറുതല്ല!!

ഒരറിവും ചെറുതല്ല!!
കണ്ടും കാണാതെയും കേട്ടും കേൾക്കാതെയും നമ്മുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ഓരോ ചരാചരങ്ങൾക്കും എന്തോ ഒന്ന് നമ്മെ അറിയിക്കുവാൻ ഉണ്ടാവും. സന്ദർഭം ശരിയായി മനസ്സിലാക്കുമ്പോൾ മാത്രമേ അത് എന്താണെന്ന് ഗ്രാഹ്യം ആവുകയുള്ളൂ.

ചിലപ്പോൾ പ്രജ്ഞയിൽ തന്നെ ഉള്ള എന്നാൽ ഒട്ടും ശ്രദ്ധിക്കാത്ത കാര്യമാവും അത്. നമുക്ക് അറിയാവുന്ന കാര്യം തന്നെ കണ്ടുപിടിക്കാൻ പലചരാചരങ്ങളിലൂടെ സംവേദനങ്ങൾ ഒരുക്കിത്തന്നതോ പ്രകൃതി നിയമങ്ങളും!!.

ഒരറിവും ചെറുതല്ല തന്നെ. ബാഹ്യമായ “അഹം” ഭാവത്തെ മാറ്റിനിർത്തിയാൽ, പ്രത്യക്ഷപ്പെടുന്ന യാഥാർഥ്യങ്ങള ചേർത്തു ചിന്തിക്കുമ്പോൾ നിരവധി വ്യാഖ്യാനങ്ങൾ ലഭിക്കും.

ചില നനുത്ത നോവുകൾ

വെണ്ണ പോലുരുകും
ഹൃത്തിനൊരു നാൾ
കാരിരുമ്പിൻ പടച്ചട്ട
പണിതതും ഞാൻ..

ചൊല്പ്പിടിക്കു നിൽ
ക്കാത്തോർമ്മച്ചില
മ്പുകളെ ചങ്ങലക്കിട്ടു
ബന്ധിച്ചതും ഞാൻ..

പിന്നെയുമെന്തിനൊരു
സുഖമോലും നോവായ്
നീയിന്നെന്നിടനെഞ്ചിൽ
നിന്നൊഴുകി പരക്കുന്നു..

ചില നെടുവീർപ്പുകൾ

..ഒരുപാട് സ്നേഹം ഉള്ളതു
കൊണ്ടും അടക്കിപ്പിടിച്ച
മൌനത്തിൽ എല്ലാം
ഒതുക്കുന്നവരുണ്ട്..💕

..ചില സാമീപ്യങ്ങൾ അത്രമേൽ
സാരമുള്ളതായതുകൊണ്ടും,
വാമൊഴികൾ പിൻവാങ്ങുന്ന
നേരങ്ങളുമുണ്ട്..💕

..പിന്നെയും നഷ്ടപ്പെടാതിരിക്കാ
നെന്നോണം ഇനിയൊരിക്കലും
കാണരുതെന്നോർക്കു
ന്നവരുമുണ്ട്..💕

ഓടിയൊളിക്കാനും വേണം ഒരു ധൈര്യം

ഓടിയൊളിക്കാൻ ഉള്ളതല്ല ജീവിതം നേരിടാൻ ഉള്ളതാണ് എന്ന് വീരസ്യം പറയാം. പക്ഷേ ഓടിയൊളിക്കാനും വേണം ഒരു ധൈര്യം, എല്ലാം ഇട്ടെറിയാനുള്ള ധൈര്യം , കടപ്പാടുകളും കർമ്മങ്ങളും വിസ്മരിക്കാൻ ഉള്ള ധൈര്യം. അതുകൊണ്ട് ഓടിയൊളിക്കുന്നവർ ഭീരുക്കൾ ആണെന്ന് ഞാൻ ഒരിക്കലും പറയില്ല.

അത് മാത്രവുമല്ല ഓടണോ നിക്കണോ എന്ന തീരുമാനം തീർത്തും വ്യക്തിപരം അല്ലേ..

അല്ലെങ്കിലും ജീവിതവും മരണവും രണ്ടല്ലല്ലോ… പ്രാപഞ്ചിക സ്കെയിലിൽ നോക്കിയാൽ ഒരു ആയുസ്സ് മുഴുവൻ ജീവിക്കുന്നതും ഒരു ദിവസം മാത്രം ജീവിക്കുന്നതും തമ്മിൽ എന്ത് വ്യത്യാസം ഇരിക്കുന്നു. സൂക്ഷ്മത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ രണ്ടും ഒന്നുതന്നെ. പക്ഷേ വികാരങ്ങൾ ബുദ്ധിക്കും മീതെ വലംവയ്ക്കുമ്പോൾ

“ഡിറ്റാച്ച്മെന്റ് എഗൈൻസ്റ് വിൽ ഈസ് പെയിൻ ഫുൾ.”

നിന്നിൽ നിറയുന്നു ഞാൻ

നിന്‍റെ പുല്ലാങ്കുഴലില്‍ ചേര്‍ന്നലിയാന്‍

കൊതിച്ചു ഞാനീ താഴ്വാര സന്ധ്യയില്‍

ഈ നീലരാവിലേകയായ് വിടര്‍ന്നു ഞാന്‍

നിന്‍ താരകചേതനയിലലിയുവാനെന്നും.

സന്ധ്യ വരും മുമ്പേ അസ്തമിച്ച പകൽ

ആഗ്രഹമുണ്ടെങ്കിലും ആവശ്യമില്ലാത്തിടത്ത് അവൾക്കിനി തുടരാനാകില്ല. അവൾ പതിയെ നടന്നകന്നു, ഇനി ഒരു മടങ്ങിവരവ് ഇല്ലാത്തവിധം. അത് പ്രതീക്ഷിച്ചിരുന്ന അവന് അവളുടെ യാത്ര ഒരു ആശ്വാസം ആയി തോന്നി.

അസ്തമയം ആയി എന്ന തിരിച്ചറിവ് സന്ധ്യക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ. അത് ഒരിക്കലും പകലിനു ചിന്തിക്കാൻ കഴിയില്ല അഥവാ ചിന്തിച്ചാലും നഷ്ടപ്പെടുന്നതിന്റെ വ്യാപ്തി, സൂര്യൻ ജ്വലിച്ചു നിൽക്കുന്ന പകലിനു മുമ്പിൽ പ്രകടമാവുകയും ഇല്ല

സന്ധ്യ വരുന്നതിനു മുമ്പേ അസ്തമയം തേടിയ പകൽ ആയി മാറി അവൻ. പതിയെ അത് അവൻ തിരിച്ചറിഞ്ഞു തുടങ്ങി. നഷ്ടങ്ങളുടെ വ്യാപ്തി കൈവിട്ടു കളയും മുമ്പ് ആരും പൂർണ്ണമായ് ഉൾക്കൊള്ളാറില്ലല്ലോ…
രാത്രി അവൻ സൂര്യനെ അന്വേഷിച്ച് യാത്ര തുടങ്ങി, അടുത്ത പകൽ ജൻമത്തിലെങ്കിലും കണ്ടുമുട്ടാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആശിച്ചുകൊണ്ട്

സ്വാശ്രയമേ സുരക്ഷ

നീ മുഴുവനാണ്
അരയോ മുറിയോ അല്ല
പിന്നെന്തിനാണ് നിന്നെ
പൂർണ്ണയാക്കാൻ മറ്റൊരാൾ

നിസ്സഹായത

എല്ലാരേം മനസ്സിലാക്കുന്നതാ സത്യത്തിൽ നിസ്സഹായത. സ്വന്തം കാര്യത്തിനോട് മാത്രം നീതി പുലർത്താൻ കഴിയുന്നവർ ഭാഗ്യവാൻമാർ😏