മടവൂർ പാറ – solo travels

ഈ യാത്ര എങ്ങോട്ടാണെന്ന് രണ്ടു മൂന്നു ദിവസം മുമ്പ് ഏറെക്കുറെ പ്ലാൻ ചെയ്തതായിരുന്നു. അതിൻറെ ക്രെഡിറ്റ് മുഴുവനും എൻറെ ഒരു സുഹൃത്തിന് ഉള്ളതാണ്. മടവൂർപാറ എന്ന ഈ സ്ഥലം അവൻറെ സജഷൻ ആയിരുന്നു- പാറക്കൂട്ടങ്ങൾ, ബാംബൂ ബ്രിഡ്ജ് ഗുഹാക്ഷേത്രം പിന്നെയൊരു ചിൽഡ്രൻസ് പാർക്കും. മോശമല്ലാത്ത ഗൂഗിൾ റിവ്യൂയും അനുകൂലമായ കാലാവസ്ഥയും എന്നെ ആ പാറക്കൂട്ടങ്ങൾ കയറാൻ പ്രേരിപ്പിച്ചു.

പതിവുപോലെ ഈ സോളോ ട്രാവലും ബസ്സിൽ തന്നെ എന്നത് നേരത്തെ ഞാൻ ഉറപ്പിച്ചതാണ്. പോവേണ്ട വഴിയെ കുറിച്ചുള്ള ഏകദേശ ധാരണയുണ്ടാക്കി വെച്ചിരുന്നു. ശ്രീകാര്യത്ത് (തിരുവനന്തപുരം)
എത്തിയശേഷം ചെമ്പഴന്തി വഴി പോത്തൻകോട് പോകുന്ന ബസ്സിൽ കയറി. 12 രൂപ ബസ് ടിക്കറ്റ് as on 8th Feb 2019. 20 മിനിറ്റിനുള്ളിൽ മടവൂർപാറ എത്തി. താഴേക്കിറങ്ങി പോകുന്ന ഒരു റോഡ് കണ്ടു, ബസ് ഇറങ്ങിയതിന്റെ ഓപ്പോസിറ്റ് സൈഡിൽ. അവിടെ മടവൂർപാറ ശിവക്ഷേത്രത്തിന്റെ ബോർഡും വെച്ചിട്ടുണ്ടായിരുന്നു.ദൂരത്തായി പാറ കാണാം..വെയിൽ വീണു തുടങ്ങിയിട്ടുണ്ട്. ആ റോഡ് വഴി ഞാൻ നടന്നു. 500 മീറ്ററിനുള്ളിൽ അടുത്ത ബോർഡ് കണ്ടു ‘മടവൂർപ്പാറ’ . അവിടെ കയറ്റം തുടങ്ങി .

കുത്തനെ നിൽക്കുന്ന പാറക്കെട്ടുകളിലൂടെ കുറേപ്പേർ നടന്നു പോകുന്നുണ്ടായിരുന്നു. ആദ്യം കുറച്ചു സ്റ്റെപ്പ്സ് ഉണ്ട്, റോഡിൽ നിന്നും പാറയുടെ തുടക്കം എത്താൻ, അത് കഴിഞ്ഞ് കുത്തനെ കയറ്റമാണ് . പക്ഷേ ബുദ്ധിമുട്ടുള്ളതല്ല. പാറകൾക്ക് നല്ല ഗ്രിപ്പ് ഉള്ളതുപോലെ, എന്നാലും മഴ സമയത്ത് ഒട്ടും സേഫ് ആവുകയില്ല.

അവിടെ കണ്ട ആളോട് ഞാൻ ഗുഹാക്ഷേത്രത്തെ കുറിച്ച് അന്വേഷിച്ചു. ഒന്നുകിൽ പാറ തുടങ്ങുന്നിടത്ത് നിന്നും ഒരു ചെറിയ വഴിയിലൂടെ വലത്തോട്ട് നടന്നാൽ അമ്പലം എത്തും എന്ന് അയാൾ പറഞ്ഞു, അല്ലെങ്കിൽ കയറുന്നതിനുമുമ്പ് കുറച്ചുകൂടെ റോഡിൽ കൂടി മുന്നോട്ടു പോവണം എന്ന്. ഏതായാലും ഞാൻ കുറച്ചു കയറി തുടങ്ങിയ സ്ഥിതിക്ക് മുകളിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു.

കയറാൻ പേടിയൊന്നും ഒട്ടുംതോന്നിയില്ല. മുകളിലെത്തിയപ്പോൾ പെട്ടെന്ന് വല്ലാത്ത ഒരു ഒരു ecstacy ഉണ്ടായി. ലോകം വെട്ടിപ്പിടിച്ച ഒരു നിർവൃതി. ഇത്തരം ചെറിയ ചെറിയ നിമിഷങ്ങൾ ജീവിതത്തിന് കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ഒരു വലിയ തെറ്റ് തന്നെ എന്ന് എനിക്ക് ആ നിമിഷം തോന്നി. അത്രയ്ക്ക് സുന്ദരമായിരുന്നു അവിടുന്നുള്ള വീക്ഷണം. നല്ല വെയിൽ ഉണ്ടായിട്ടും അതൊന്നും സത്യത്തിൽ എന്നെ ബാധിച്ചതേയില്ല.

ബാബു ബ്രിഡ്ജ് ആണ് അവിടുത്തെ മറ്റൊരു ആകർഷണീയത. നേരത്തെ ഞാൻ കണ്ട ആൾ അവിടത്തെ എംപ്ലോയി ആണെന്ന് പറഞ്ഞിരുന്നു. കോളേജ് പിള്ളേരെ പേടിച്ചു ബാംബൂ ബ്രിഡ്ജ് വൈകിട്ട് നാലുമണിക്ക് മാത്രമേ തുറക്കാറുള്ളൂ എന്നും അയാൾ പറഞ്ഞിരുന്നു . പക്ഷേ അപ്പോൾ അവിടെ കുറച്ചുപേർ കൂടി വന്നെത്തിയിട്ടുള്ളതിനാൽ അയാൾ ബാംബൂ ബ്രിഡ്ജിന്റെ ലോക്ക് തുറന്നു തന്നു. അല്ലായിരുന്നെങ്കിൽ ചിലപ്പോ എനിക്ക് അവിടെ കയറാതെ മടങ്ങേണ്ടിവന്നേനെ.

മനുഷ്യനിർമ്മിതമായിട്ടും കൂടി ആ ബ്രിഡ്ജിന് ഒരു ഡിവൈൻ ഫീൽ ഉള്ളതുപോലെ. രണ്ട് കിലോമീറ്റർ ഉണ്ട് എന്ന് തോന്നുന്നു അതിലൂടെ നടക്കാൻ. അതിൻറെ ഓരോ കോർണർ കളും പല കമിതാക്കളുടെയും സ്പന്ദനം ഏറ്റ പോലെ തീർത്തും ജീവസുറ്റതായിരുന്നു. മുകളിൽ ചെന്ന് എത്തിയാൽ ഇരിപ്പിടവും ഉണ്ട്, എത്ര നേരം വേണമെങ്കിലും അവിടെ ഇരുന്നു പോവും. തൊട്ടപ്പുറത്ത് പന്നിയും കുറുക്കനും പാമ്പും ഒക്കെയുള്ള കാട് ആണെന്ന് നമ്മുടെ എംപ്ലോയി ചേട്ടൻ പറഞ്ഞിരുന്നത് മനസ്സിൽ ഉള്ളത് കൊണ്ട് കുറച്ചു നേരത്തിനു ശേഷം ഞാൻ തിരിച്ചിറങ്ങി. ശല്യപ്പെടുത്താതെ , കൂടുതലൊന്നും ഇടപെടാതെ, എന്നെ എൻറെ പാട്ടിനു വിടുന്ന ഒരു ബോഡിഗാർഡ് ഉണ്ടായിരുന്നെങ്കിൽ അവിടെ കുറച്ചു നേരം കൂടി സ്വപ്നം കണ്ടിരിക്കാമായിരുന്നു.

ഏതായാലും ഞാൻ തിരിച്ചു ബാംബൂ ഫ്രിഡ്ജ് ഇറങ്ങി പാറയുടെ മുകളിൽ തന്നെ എത്തി.പാറയുടെ മുകളിൽ ഒരു വശത്ത് ചിൽഡ്രൻ പാർക്ക് ഉണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഈ സ്ഥലം ഇഷ്ടപ്പെടും. ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെൻറ് ആണ് ആണ് ഇപ്പോൾ മടവൂർപാറ സംരക്ഷിക്കുന്നത്. പിന്നെ ടൂറിസം ഡിപ്പാർട്ട്മെൻറിന്റെ നേതൃത്വത്തിൽ ചില പുതിയ പരിഷ്കരണങ്ങളും നടത്തുന്നുണ്ട് – കൽപ്പടവുകളും events നടത്താൻ പറ്റിയ സ്റ്റേജും ഒക്കെ നിർമിച്ചു വരുന്നുണ്ട്. അടുത്തവർഷം ഓണാഘോഷ പരിപാടികൾക്ക് ഇവിടെയും ഒരു venu ആണ് എന്ന് ആ എംപ്ലോയീ പറഞ്ഞു.

ഇനി പാറ കയറാതെയും പാറപ്പുറത്ത് എത്താൻ ഒരു വഴിയുണ്ട്, അതായത് പാറയുടെ മറുവശം വഴി. അവിടെ നിരപ്പായ പ്രദേശം ആണ്. പാർക്ക് കഴിഞ്ഞാൽ റോഡ് ഉണ്ട്, അതുവഴിയും ആൾക്കാർ വരുന്നുണ്ട്. ശാന്തിഗിരി വഴി വന്നാൽ ആ ബാക്ക് ഗേറ്റിൽ എത്താൻ പറ്റും.പാറ ഇറങ്ങി തിരിച്ചു വരുമ്പോൾ ഞാൻ അമ്പലത്തിൽ കയറി.

നട അടച്ചിരുന്നെങ്കിലും ആ പാറക്കെട്ടുകൾക്കുള്ളിലെ ഗുഹാക്ഷേത്രം അത്ഭുതം തന്നെയായിരുന്നു. 850 AD യിലോ മറ്റോ ആണ് അത് ഉണ്ടായതെന്ന് കരുതുന്നു. പാണ്ഡവന്മാർ അവിടെ താമസിച്ചിട്ടുണ്ട് എന്നും സന്യാസിമാർ ശിവനെ തപസ്സുചെയ്തു പ്രത്യക്ഷപ്പെടുത്തിയ സ്ഥലമാണെന്നും മറ്റും പല കഥകളും ഉണ്ട്. പക്ഷെ സത്യത്തിൽ അതിൻറെ ഉത്ഭവത്തെക്കുറിച്ച് വിശ്വസനീയമായ ഒരു തെളിവുമില്ല.

ശരിക്കും വൈകുന്നേരങ്ങൾ ആണ് മടവൂർപാറ സന്ദർശിക്കാൻ ഉചിതമായ സമയം. ഇനിയും പോകണം എന്ന് മനസിലുറപ്പിച്ചാണ് ഞാൻ അവിടുന്ന് തിരിച്ചു ബസ് കയറിയത്.

നിമിത്ത ശാസ്ത്രം

നിമിത്തങ്ങളിൽ നിന്നും ,ബോധ മനസ്സിലേക്ക് എത്തുന്ന ഉൾവിളികൾ സത്യം ആയി പരിണമിക്കുന്നത് കണ്ട് പലവട്ടം ഞാൻ സ്തബ്ദയായി നിന്നു പോയിട്ടുണ്ട്.
ആ ഉൾവിളി കളുടെ അർത്ഥം അപ്പോൾ തന്നെ ഗ്രാഹ്യം ആയിരുന്നെങ്കിൽ സംഭവിക്കാനിരിക്കുന്നതും അസംഭവ്യമാക്കാൻ കഴിയുമായിരുന്നോ എന്ന് ഓർത്ത് വിഹ്വലപ്പെട്ടിട്ടുമുണ്ട്.
വിശ്വസിക്കുന്നവന് നിമിത്തങ്ങൾ സത്യം ഉള്ളതാണ് അല്ലാത്തവന് വെറും യാദൃശ്ചികതകളും.

ലേയ്ക്ക – യാദൃശ്ചികമായ് എന്‍റെ വഴിയില്‍ വന്ന നിമിത്തം

‘ലേയ്ക്കയെ തിരിച്ചു വിളിക്കാനുള്ള സാങ്കേതിക വിദ്യ അന്നുണ്ടായിരുന്നെങ്കില്‍…’ മനുഷ്യന്‍റെ ബഹിരാകാശ യാത്രയ്ക്കുള്ള ചവിട്ടുപടിയൊരുക്കി ശൂന്യതയില്‍ നിത്യവിശ്രമംകൊള്ളുന്ന ലേയ്ക്കയെന്ന മിണ്ടാപ്രാണിയോട് തോന്നാവുന്ന അനുകമ്പക്കപ്പുറം ആ തോന്നലിനെ വളരാന്‍ ഞാന്‍ അനുവദിച്ചില്ലായിരുന്നു കുറച്ചു മാസങ്ങള്‍ക്ക് മുമ്പു വരെ.

‘മയക്കത്തിലൂടെ ഒരു സുഖ മരണം’, അതു ആ പട്ടി അറിഞ്ഞുപോലുമില്ലെങ്കില്‍ പിന്നെ ഞാനെന്തിനു വിഷമിക്കണം എന്ന ന്യായീകരണവും ചാര്‍ത്തിക്കൊടുത്തു എന്‍റെ ആ തോന്നലിനു അകമ്പടിയായി. എന്നിട്ടും യാദൃശ്ചികമായ് സയന്‍സ് മാഗസിനുകളിലോ മറ്റേതെങ്കിലും മീഡിയകളിലോ അതിന്‍റെ പേര് കേള്‍ക്കുമ്പോള്‍ നായീകരണമില്ലാത്ത ഒരു വിള്ളല്‍ മനസ്സില്‍ വീഴുന്നതും ഞാന്‍ അറിയുന്നുണ്ടായിരുന്നു. എന്നിട്ടുപോലും ഈ ഇന്‍റര്‍നെറ്റ് യുഗത്തില്‍ ആ നാമം ഞാന്‍ ഗൂഗിള്‍ ചെയ്തു നോക്കിയില്ല. നോക്കിയിരുന്നെങ്കില്‍ വി ജെ ജെയിംസ് എന്ന ബഹിരാകാശശാസ്ത്രഞ്ജന്‍റെ ‘ലേയ്ക്ക’ വായിക്കാന്‍ ഞാന്‍ ഇത്രയേറെ വര്‍ഷങ്ങള്‍ വൈകില്ലായിരുന്നു. (വായിച്ചിട്ടും ഇങ്ങനെ ഒരു ആസ്വാദനം എഴുതി മുഴുമിപ്പിക്കാന്‍ പിന്നേയും മാസങ്ങള്‍ എടുത്തു, എത്ര എഴുതിയിട്ടും വാക്കുകള്‍ക്ക് അപര്യാപ്തത തോന്നിയതിനാല്‍.)

പക്ഷെ വായിച്ചു കഴിഞ്ഞപ്പോള്‍ ഒന്നും അറിയണ്ടായിരുന്നെന്നും ഇടക്കൊക്കെ തോന്നിപ്പോവുന്നു (‘ഡെനിസോവിച്ചുമായുള്ള കൂടികാഴ്ച്ച നടക്കാതിരുന്നെങ്കില്‍’ അങ്ങിനെ ചിലപ്പോഴെങ്കിലും ആശിച്ചുപോയിരുന്നെന്നു കഥാകൃത്ത് ബുക്കില്‍ പറയുന്നപോലെ). കാരണം ലെയ്ക്കയ്ക്ക് ഒരിക്കലും സുഖമരണം ആയിരുന്നില്ല എന്ന അറിവ് തന്നെ. ഇന്‍സുലേഷന്‍ സംവിധാനത്തിലുള്ള കേടുപാടുകള്‍ നിമിത്തം ലെയ്ക്കയുടെ കാനിസ്റ്ററിനുള്ളിലെ താപവും ഹ്യുമിഡിറ്റിയും അസഹ്യമാം വിധം പെരുകി അവള്‍ പരിഭ്രാന്തയായ് വെന്തു മരിക്കയാണുണ്ടായത്.

“കുതറാനും ഓടി രക്ഷപ്പെടാനും സമ്മതിക്കാത്ത തന്‍റെ ബന്ധനത്തില്‍ നിന്നും മുക്തയാവാന്‍ അവള്‍ കഠിനമായ്‌ ശ്രമിച്ചു. ആകാശ ശൂന്യതയിലിരുന്നു ഭീതിയോടെയും വേദനയോടെയും അവള്‍ ഭൂമിക്കു നേരെ കുരച്ചുകൊണ്ടിരുന്നു. ഏതാനും സമയം കഴിഞ്ഞപ്പോള്‍ മൂന്നാം ഭ്രമണത്തിനു ശേഷം കുരച്ചതും ഹൃദയം മിടിച്ചതുമുള്‍പ്പെടെ ലെയ്ക്കയെ സംബന്ധിച്ച സിഗ്നലുകള്‍ പൂര്‍ണ്ണമായും നിലച്ചു.” കഥാകൃത്തിന്‍റെ വാക്കുകള്‍ ആ മരണത്തിന്‍റെ ഭീകരതയെ കൃത്യമായ് വരച്ചുകാട്ടുന്നു.

‘ലെയ്ക്കയും ലെയ്ക്കയോട് താദാത്മ്യപ്പെട്ട പ്രിയങ്ക (ഡെനിസോവിച്ചിന്‍റെ പ്രിയപുത്രി) എന്ന നാലുവയസ്സുകാരിയും ഒരു പക്ഷെ ഇന്നും ശൂനാകാശത്ത് ഉണ്ടാകുമോ..’ രാത്രിയുടെ അകാശ വിസ്മയങ്ങളില്‍ കണ്ണുംനട്ട് ഇരിക്കുമ്പോള്‍ ഒരുവേള ഞാനറിയാതെ അവരും എന്‍റെ ദൃഷ്ടിപഥത്തിലൂടെ കടന്നുപോകുന്നുണ്ടാവാം..

ഹൃദയം ഹൃദയത്തോട് സംവേദിച്ച രഹസ്യം ശൂന്യമായ കളത്തില്‍ കുറിച്ചിട്ട കഥാകൃത്തിന്‍റെ കല്‍പ്പനാചാതുര്യവും അതിനുമപ്പുറത്തേക്ക് സൂക്ഷ്മമായ നിമിത്തങ്ങളെ പോലും തിരിച്ചറിയാനുള്ള നിപുണതയും ശൂന്യാകാശത്തെ എന്തിനെന്നില്ലാതെ എന്നും പ്രണയിച്ച എന്‍റെ ചിന്താ തരംഗങ്ങള്‍ക്ക് ഒരു പുതിയ വെളിച്ചം തരുന്നു. പല രാത്രികളിലും  എന്‍റെ  സ്വപ്നത്തില്‍ വരുന്ന ശൂന്യതയിലെ നിറവു എന്താണെന്ന് ഇപ്പോള്‍ ഏറെക്കുറെ ഞാന്‍ അറിയുന്നു.

ഫെര്‍മിയോണ്‍സും ബോസോണ്‍സും പിന്നെ അന്തര്‍ലീനമായ സത്യങ്ങള്‍ നിരവധിയും ചേര്‍ന്ന ഈ പ്രപഞ്ചത്തിന്‍റെ അടിത്തട്ടില്‍ നിതാന്തമായ ശൂന്യതയുണ്ട്. അവിടെ ലെയ്ക്കയും പ്രിയങ്കയും ഇന്നും നിറഞ്ഞു നില്‍ക്കുന്നുണ്ടാവും, ശൂന്യതയിലെ നിറവായി..

ചന്ദ്രയാന്‍ – anti poor അല്ല

സ്വന്തം വീട്ടിലെ ദാരിദ്ര്യം മാറ്റാതെ ആണോ ചന്ദ്രനില്‍..? എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്:

ഇന്‍റര്‍ പ്ലാനിട്ടറി മിഷനുകളേയും ദാരിദ്യ നിര്‍മ്മര്‍ജ്ജനത്തെയും രണ്ടായി കാണുന്നതു കൊണ്ടാണ് ഇത്തരം എക്സ്പിഡിഷനുകള്‍ക്കെല്ലാം anti-poor എന്ന ലാബല്‍ ചാര്‍ത്തപ്പെടുന്നത്. മറ്റു രാജ്യങ്ങളോട് കിട പിടിച്ചു നില്‍ക്കാന്‍ മാത്രമാണ് ഇത്തരം പര്യവേക്ഷണങ്ങള്‍ എന്ന് ചിന്തിക്കുന്നിടത്താണ് പ്രശ്നം. ആത്യന്തമായുള്ള വികസനം തന്നെയാണ്‌ ഏതൊരു ശാസ്ത്രനീക്കങ്ങളും ലക്ഷ്യമിടുന്നത്. അതു ഒന്നോ രണ്ടോ ദിവസം കൊണ്ടു നടപ്പാകുന്നതല്ല. അതുകൊണ്ട് തന്നെ ഒരു short term കാലയളവില്‍ നിന്നുകൊണ്ട് ഒരു താരതമ്യം നടത്തി anti-poor എന്ന ലാബല്‍ ചാര്‍ത്തിക്കൊടുക്കുന്നത് ശുദ്ധ വങ്കത്തരം ആണ്.

ഇന്ത്യ പോലൊരു രാജ്യത്തു നമ്മള്‍ ഏറ്റവും കൂടുതല്‍ taken for granted ആയി എടുക്കുന്ന ഒന്നുണ്ട്. അതു സ്വന്തം ജീവന്‍റെ സുരക്ഷ തന്നെയാണ്‌. അതു കഴിഞ്ഞല്ലേ മറ്റെന്തും ഉള്ളൂ. ഏതു  നിമിഷവും ഭീകരവാദികളുടെ തോക്കിന്‍മുനയില്‍ നില്‍ക്കേണ്ടി വരുമെന്നോ വിദേശ ശക്തികള്‍  ആക്രമിച്ചേക്കാമെന്നോ വര്‍ഷങ്ങളോളം സംഘര്‍ഷങ്ങള്‍ തുടര്‍ന്നേക്കാമെന്നോ നമ്മളാരും വെറുതെ പോലും ചിന്തിക്കുന്നില്ലല്ലോ.. Indirect ആയി നമ്മളിലുള്ള സുരക്ഷബോധം ആണത്. അതിനു തക്ക പ്രതിരോധമാര്‍ഗ്ഗങ്ങള്‍ ഉള്ളതുകൊണ്ടാണ് യുദ്ധഭൂമിയാവാതെ ഇവിടം നിലനില്‍ക്കുന്നത്. ബഹിരാകാശഗവേഷണരംഗത്തെ മുന്നേറ്റങ്ങളില്ലായിരുന്നെങ്കില്‍ ഉറപ്പായും സ്ഥിതി മറ്റൊന്നായേനെ.

‘വരും, വരാതിരിക്കില്ല’ എന്ന പദപ്രയോഗം സ്ഥാനത്തും ആസ്ഥാനത്തും  എടുത്തിടുമ്പോഴും, അത്തരം കാലാവസ്ഥ പ്രവചനങ്ങള്‍ എത്ര ദുരന്തങ്ങളെ ഒഴിവാക്കി തരുന്നുണ്ടെന്നു പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കാറില്ല. അങ്ങിനെ ഇസ്രോയുടെ മുന്നേറ്റങ്ങള്‍ അറിയാന്‍ വെറും ഒരു ഗൂഗിള്‍ ക്ലിക്ക് മതി- remote sensing, tele medicine, tele education, GPS, internet, weather forecasting, disasters predictions, satellite launching  – അങ്ങനെ നിരവധി.. അതൊന്നും ഒരു പക്ഷെ സാമാന്യബോധത്തിനു പ്രത്യക്ഷത്തില്‍ വ്യക്തമാകണമെന്നില്ല. സാങ്കേതിക മുന്നേറ്റങ്ങളുടെ മൂല്യം ചെലവുകളുടെ അടിസ്ഥാനത്തില്‍ മാത്രം അളക്കപ്പെടാവുന്നതുമല്ല.

പിന്നെ 0.06% of GDP ആണ് ഇന്ത്യയുടെ സ്പേസ് ബജറ്റ് 2018-2019 ല്‍. അതുവെച്ചു എന്ത് ദാരിദ്യമാണ് സത്യത്തില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനൊക്കുക? അല്ലെങ്കിലും സര്‍വ്വോപരി കുറച്ചു പണം കൊണ്ടു മാത്രം കാലാകാലം തൂത്തു മാറ്റാനാവില്ലല്ലോ ഒന്നും? അതിനു തക്കതായ ശാസ്ത്രമുന്നേട്ടങ്ങളും രാജ്യത്തുണ്ടാകെണ്ടേ. ഒന്നിനു പകരം മറ്റൊന്ന് എന്നല്ല, രണ്ടു ഒരു പോലെ മുന്നോട്ടു പോകണം.

ചന്ദ്രയാന്‍2 പര്യവേക്ഷണം പലരീതിയിലും മികവുറ്റത് തന്നെയാണ്‌, Avengers: Endgame സിനിമയുടെ ബജറ്റ് വെച്ചു നോക്കിയാല്‍ നമുക്ക് രണ്ടു ചാന്ദ്രപര്യവേക്ഷണം നടത്താനുള്ള ബജറ്റ് ഉണ്ടത്രേ.

ഈ പ്രപഞ്ചത്തിന്‍റെയും ജീവന്‍റെയും കുറിച്ചുള്ള അന്വേഷണങ്ങളെ, മറ്റു പല സാങ്കേതിക മുന്നേറ്റങ്ങളിലൂടെയും ബെറ്റര്‍ ലിവിംഗ് തരുന്ന കണ്ടുപിടുത്തങ്ങളെ, സര്‍വ്വോപരി യുദ്ധഭൂമിയാവാതെ ഇവിടം കാത്തുപോവുന്ന പ്രതിരോധമാര്‍ങ്ങളെ പിന്തള്ളുന്ന മുന്‍വിധിക്കരാവാതിരിക്കാം.

A few points taken from my post നമുക്കും ബഹിരാകാശത്തൊരു സ്വന്തം വീട്

നമുക്കും ബഹിരാകാശത്തൊരു സ്വന്തം വീട്..

ഇവിടെ പലര്‍ക്കും വീടും കുടിയും പോലും ഇല്ലാതിരിക്കുമ്പോഴാണോ ആകാശത്തിന്‍റെ അപ്പുറം പോയി ISRO വീട് വെക്കുന്നത്? 

കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്.. പണ്ട് ഈ ചോദ്യം എന്‍റെ ഉള്ളിലെ പിശാചിന്‍റെ അഭിഭാഷകനും ചോദിച്ചു കേട്ടിട്ടുണ്ട്. അപ്പോഴൊക്കെ, ശൂന്യാകാശത്തോടുള്ള എന്‍റെ അഭിനിവേശവും ബഹിരാകാശ ഗവേഷകരോടുള്ള എന്‍റെ മതിപ്പും പ്രകാശവേഗത്തിനപ്പുറം കുതിച്ചു പോങ്ങിയതല്ലാതെ കടലിലേക്ക്‌ തിരച്ചു പോന്ന റോക്കറ്റിന്‍റെ അവസ്ഥവന്നിട്ടില്ല.

ഇന്ത്യ പോലൊരു രാജ്യത്തു നമ്മള്‍ ഏറ്റവും കൂടുതല്‍ taken for granted ആയി എടുക്കുന്ന ഒന്നുണ്ട്. അതു സ്വന്തം ജീവന്‍റെ സുരക്ഷ തന്നെയാണ്‌. അതു കഴിഞ്ഞല്ലേ മറ്റെന്തും ഉള്ളൂ. ഏതു  നിമിഷവും ഭീകരവാദികളുടെ തോക്കിന്‍മുനയില്‍ നില്‍ക്കേണ്ടി വരുമെന്നോ വിദേശ ശക്തികള്‍  ആക്രമിച്ചേക്കാമെന്നോ വര്‍ഷങ്ങളോളം സംഘര്‍ഷങ്ങള്‍ തുടര്‍ന്നേക്കാമെന്നോ നമ്മളാരും വെറുതെ പോലും ചിന്തിക്കുന്നില്ലല്ലോ.. Indirect ആയി നമ്മളിലുള്ള സുരക്ഷബോധം ആണത്. അതിനു തക്ക പ്രതിരോധമാര്‍ഗ്ഗങ്ങള്‍ ഉള്ളതുകൊണ്ടാണ് യുദ്ധഭൂമിയാവാതെ ഇവിടം നിലനില്‍ക്കുന്നത്. ബഹിരാകാശഗവേഷണരംഗത്തെ മുന്നേറ്റങ്ങളില്ലായിരുന്നെങ്കില്‍ ഉറപ്പായും സ്ഥിതി മറ്റൊന്നായേനെ.

‘വരും, വരാതിരിക്കില്ല’ എന്ന പദപ്രയോഗം സ്ഥാനത്തും ആസ്ഥാനത്തും  എടുത്തിടുമ്പോഴും, അത്തരം കാലാവസ്ഥ പ്രവചനങ്ങള്‍ എത്ര ദുരന്തങ്ങളെ ഒഴിവാക്കി തരുന്നുണ്ടെന്നു പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കാറില്ല. അങ്ങിനെ ഇസ്രോയുടെ മുന്നേറ്റങ്ങള്‍ അറിയാന്‍ വെറും ഒരു ഗൂഗിള്‍ ക്ലിക്ക് മതി- remote sensing, tele medicine, tele education, GPS, internet, weather forecasting, disasters predictions, satellite launching  – അങ്ങനെ നിരവധി.. അതൊന്നും ഒരു പക്ഷെ സാമാന്യബോധത്തിനു പ്രത്യക്ഷത്തില്‍ വ്യക്തമാകണമെന്നില്ല. സാങ്കേതിക മുന്നേറ്റങ്ങളുടെ മൂല്യം ചെലവുകളുടെ അടിസ്ഥാനത്തില്‍ മാത്രം അളക്കപ്പെടാവുന്നതുമല്ല.

ഈ പ്രപഞ്ചത്തിന്‍റെയും ജീവന്‍റെയും കുറിച്ചുള്ള അന്വേഷണങ്ങളെ, മറ്റു പല സാങ്കേതിക മുന്നേറ്റങ്ങളിലൂടെയും ബെറ്റര്‍ ലിവിംഗ് തരുന്ന കണ്ടുപിടുത്തങ്ങളെ, സര്‍വ്വോപരി യുദ്ധഭൂമിയാവാതെ ഇവിടം കാത്തുപോവുന്ന പ്രതിരോധമാര്‍ങ്ങളെ പിന്തള്ളുന്ന മുന്‍വിധിക്കരാവാതിരിക്കാം.

പിന്നെ 0.06% of GDP ആണ് ഇന്ത്യയുടെ സ്പേസ് ബജറ്റ് 2018-2019 ല്‍. അതുവെച്ചു എന്ത് ദാരിദ്യമാണ് സത്യത്തില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനൊക്കുക? അല്ലെങ്കിലും സര്‍വ്വോപരി കുറച്ചു പണം കൊണ്ടു മാത്രം കാലാകാലം തൂത്തു മാറ്റാനാവില്ലല്ലോ ഒന്നും?

Vikram Sarabhai, the father of India’s space programme emphasized the importance of a space program in his quote:

“There are some who question the relevance of space activities in a developing nation. To us, there is no ambiguity of purpose. We do not have the fantasy of competing with the economically advanced nations in the exploration of the moon or the planets or manned space-flight. ” “But we are convinced that if we are to play a meaningful role nationally, and in the community of nations, we must be second to none in the application of advanced technologies to the real problems of man and society.”

തുംഗുസ്ക – 111 വര്‍ഷങ്ങള്‍ക്കു ശേഷം

111 വര്‍ഷങ്ങള്‍ക്കു മുമ്പ്, കൃത്യമായ് പറഞ്ഞാല്‍ 1908 June 30 നു തുംഗുസ്ക നദിക്കു സമീപം (North Siberia) ആകാശത്തു ഒരു ഭീമന്‍ സ്ഫോടനം ദൃശ്യമായി. യുദ്ധമാണെന്ന് പലരും അതിനെ തെറ്റിദ്ധരിച്ചു. ആരും മരിച്ചതായ് അന്ന് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടില്ലെങ്കിലും, 2000 sqkm പരിധിയിലുള്ള കാടു മുഴുവന്‍ ആ സ്ഫോടനത്തിന്‍റെ ഫലമായുണ്ടായ ആഘാതത്തില്‍ നശിച്ചു. അത്ര ഭയാനകമായ പ്രകമ്പനം ആയിരുന്നു അന്നവിടെ നടന്നത്.

19 വര്‍ഷങ്ങള്‍ക്കു ശേഷം ആണ് ആ സംഭവത്തിലേക്ക് ആദ്യത്തെ ശാസ്ത്രീയ പര്യവേക്ഷണം നടന്നത്, അതു ഒരു ഛിന്നഗ്രഹം പൊട്ടിത്തെറിച്ചതായിരുന്നു. സത്യത്തില്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്തുന്നതിനു എത്രയോ മുമ്പ് തന്നെ അതു കത്തിതീര്‍ന്നിരുന്നു. വായു ഘര്‍ഷണം ഇല്ലായിരുന്നെങ്കില്‍ അതു ഭൂമിയില്‍ വന്നു പതിച്ചേനെ, ഒരു പക്ഷെ സകല ജീവജാലങ്ങളും അതോടെ ഇല്ലാതായേനെ.

എന്തായാലും അതേ പിന്നെ ശാസ്ത്രത്തിന്‍റെ കണ്ണുകള്‍ ഛിന്നഗ്രഹങ്ങളിലേക്കും വാല്നക്ഷത്രങ്ങളിലേക്കും ഒക്കെ തിരിഞ്ഞു.

അങ്ങനെ തുംഗുസ്ക  സംഭവത്തിന്റെ വാര്ഷികമായ് June 30 ഇന്റര്‍ നാഷണല്‍ ആസ്റ്ററോയിഡ് ഡേ (ഛിന്നഗ്രഹദിനം) ആചരിക്കുന്നു. സൂര്യനെ ചുറ്റുന്ന ഈ പാറക്കൂട്ടങ്ങളെക്കുറിച്ചുള്ള united nations ന്‍റെ educational പ്രോഗ്രാം ല്‍ ലോകമെമ്പാടുമുള്ള 192 രാജ്യങ്ങള്‍ പങ്കു ചേരുന്നു.

We will rock you: the world prepares for asteroid day

ചന്ദ്രനില്‍ ആരോ ഒളിച്ചിരിപ്പിണ്ടെന്നു….ഒരു അജ്ഞാത ഭാരക്കാരന്‍

ഉല്‍ക്ക വീണും ഛിന്നഗ്രഹങ്ങള്‍ പതിച്ചും ചന്ദ്രന്‍റെ ഉപരിതലത്തില്‍ നിറയെ കുണ്ടും കുഴിയുമാണ്. പക്ഷെ റിസര്‍ച്ചേഴ്സ് അടുത്തിടെ കണ്ടുപിടിച്ച  ഏറ്റവും വലിയ ഗര്‍ത്തങ്ങളിലൊന്നില്‍ എന്തോ ഒന്ന് ഒളിച്ചിരിപ്പുണ്ടത്രേ. അതിന്‍റെ ഭാരം  ഏകദേശം 2.18 × 10^18 കിലോഗ്രാം. ചന്ദ്രോപരിതലത്തില്‍ നിന്നും ഉദ്ദേശം 300 കിലോമീറ്റര്‍ താഴെയാണത്. ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലുള്ള എയ്ക്കെന്‍ ബേസിന്‍ എന്നറിയപ്പെടുന്ന ഭാഗത്താണ് ഈ ഗര്‍ത്തമുള്ളത്.

ജൂലൈ ല്‍ വിക്ഷേപിക്കാനിരിക്കുന്ന നമ്മുടെ ചന്ദ്രയാന്‍ -2 ഇതിലേക്ക് എന്തെങ്കിലും വെളിച്ചം കൊണ്ടു തരുമോ..? ആ അജ്ഞാതഭാരത്തിന്‍റെ സ്രഷ്ടാവിനെ വെളിപ്പെടുത്തുമോ?

https://www.firstpost.com/tech/science/strange-mass-found-under-moons-surface-near-isros-chandrayaan-2-landing-site-6790761.html