വേറിടുമെന്നുറപ്പിൽ
നൂൽനൂറ്റ ഇഴകൾ
ഈടുറപ്പിനെച്ചൊല്ലി
ഒരു നാളും കലഹിച്ചതില്ല
ഒരു നാളും വേർപെട്ടതുമില്ല !!
Tag Archives: malayalam
തുറന്നെഴുത്തുകൾ
എനിക്ക് സ്നേഹം വേണം..അത് പ്രകടമായി തന്നെ കിട്ടണം.. ഉള്ളിൽ സ്നേഹം ഉണ്ട്, പക്ഷേ അത് പ്രകടിപ്പിക്കാൻ ആവുന്നില്ല എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല.. ശവകുടീരത്തിൽ ചെന്ന് പൂവിട്ടാൽ ഞാൻ അറിയുമോ..
ശരീരം മറന്ന് പ്രേമിക്കാൻ അറിയുന്ന ഒരാളെ അന്വേഷിക്കുകയായിരുന്നു ഞാൻ. എൻറെ ശരീരം നശിച്ച ശേഷവും എന്നെ സ്നേഹിക്കാൻ ത്രാണിയുള്ള ഒരു കാമുകൻ..
~ മാധവിക്കുട്ടി
പ്രണയനുറുങ്ങുകൾ
കര എന്നും കൂടെ ഉണ്ടാവണം എന്ന കടലിൻറെ ആഗ്രഹവും,
കടൽ എന്നും കൂടെ ഉണ്ടാവുമെന്ന കരയുടെ വിശ്വാസവും
ചേർന്നതാണ് കടൽത്തീരങ്ങൾ.
ആഗ്രഹവും വിശ്വാസവുമില്ലാത്തിടത്ത്
ഹൃദയങ്ങൾ സംവദിക്കുന്നതെങ്ങനെ?
ഭ്രാന്തായിട്ടില്ല!!
എഴുത്തുപുരയിൽ ആണിയടിച്ച് തറച്ചിട്ട വരികൾക്ക് ഭാരമേറുന്നുണ്ട്. ഒരു ചെറു കാറ്റിൽ പോലും ആടിയുലയുന്ന അക്ഷരങ്ങൾ!
പച്ചമണ്ണിൽ കെട്ടിപ്പൊക്കിയ ചുമരുകളും അശക്തമാണ്, ഇനിയും താങ്ങിനിർത്താൻ.
ചില നിമിഷങ്ങളിൽ, കണ്ണുകൾ പെയ്യാത്ത ചില നിമിഷങ്ങളിൽ മാത്രം, ഭ്രാന്തായിട്ടില്ല എന്ന് അറിയിക്കാൻ സ്വയം കണ്ണാടി നോക്കി ചിരിച്ചുറപ്പിക്കുന്നുമുണ്ട് അക്ഷരങ്ങളുടെ ആത്മാവ്!
പഴി
ഉരുക്കു പോലെ ഉറപ്പുറ്റ പാറക്കൂട്ടങ്ങളായിരുന്നു !!
പക്ഷേ ഉടഞ്ഞുപോയത്രേ..
മുമ്പേ നിരന്തരം പതിച്ച ഇടിമിന്നലുകൾ കണ്ണടച്ചിരുട്ടാക്കിയപ്പോ, പഴി കേട്ടത് അവസാന ക്ഷണം വന്നു പെട്ട പൊടിയുറുമ്പുകളും ..
അക്ഷരങ്ങൾ
മനസ്സു കൂട്ടു വെട്ടിയ
നേരങ്ങളിൽ പോലും
തനിച്ചു വിട്ടിരുന്നില്ല..
ഏതൊക്കെയോ ഭാഷയിൽ
എപ്പോഴും മിണ്ടീം പറഞ്ഞും
കൂട്ടിരുന്നിരുന്നു..
സമയത്തേരിലേറ്റേണ്ട ചിലത്
അപ്പോഴത്തെ തോന്നലുകളും വികാരങ്ങളും ചിലർക്ക് നേരമ്പോക്കുകൾ മാത്രമായിരിക്കും. അതൊക്കെ നേരാണെന്നോർക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ,
എന്തിനോടെങ്കിലും ഒരുപാട് ഇഷ്ടം തോന്നുന്നുവെങ്കിൽ അതിനെ കുറച്ചുനാളത്തേക്ക് സമയത്തിന് വിട്ടുകൊടുക്കുക.
ചില നിമിഷത്തെ ആഗ്രഹങ്ങളെ സമയത്തേരിലേറ്റി വിടുക.
അപ്പോ അറിയാം അത് നിലനിൽക്കുന്നതാണോ അല്ലയോ എന്ന്…
മൃത്യു

മൃത്യുവിന്നു മാത്രമറിയാവുന്ന രഹസ്യമാർക്കും പകരാതെയോരോ ദേഹവും ദേഹിയെ പിരിഞ്ഞിടുന്നൂ കാലം പിന്നെയും ബാക്കിവെച്ചവരോ രോന്നെണ്ണിപ്പെറുക്കിയീ തീരാനോവിൻ കയത്തില് പിടിവള്ളിയില്ലാതുഴറിടുന്നൂ
മൃത്യു
ബന്ധങ്ങൾ വെറുതെ അനുവദിച്ചു കിട്ടുന്നതല്ല
“എൻ്റെ ജല്പനങ്ങൾ കടങ്കഥകളായ് തോന്നിയോ നിനക്ക്? നിനക്ക് മാത്രം അറിയാവുന്ന ഭാഷയിൽ ഞാൻ കോറിയിട്ട ഇടങ്ങളിലെല്ലാം നമ്മളുണ്ടായിരുന്നതല്ലേ.. എന്നാ, നിനക്കുവേണ്ടി കുറിച്ചുവെച്ച ഇടങ്ങളിൽ ഒന്നും നീ എന്നെ കണ്ടില്ല, തിരഞ്ഞില്ല. അറിഞ്ഞു നീ മറന്നു വെച്ച ഇടങ്ങളിലെല്ലാം ഞാൻ ഉണ്ടായിരുന്നതല്ലേ..”
ചിലരങ്ങനെയാ, കൂടെയുള്ളവരെ പലപ്പോഴും ടേക്കൺ ഫോർ ഗ്രാൻഡഡ് ആയെടുക്കും. അവരെത്ര ചേർത്ത് പിടിച്ചാലും അവരുടെ മൂല്യം അന്നേരങ്ങളിൽ തിരിച്ചറിയില്ല. പിന്നീട് എന്നെങ്കിലും അതറിഞ്ഞു ചെല്ലുമ്പോഴേക്കും ഒരുപാട് വൈകിയിരിക്കും.
നെഞ്ചോട് ചേർത്തപ്പോഴൊക്കെ വിസ്മരിക്കപ്പെട്ടതല്ലേ അവർ, പിന്നെ കാലങ്ങൾക്കിപ്പുറം അവരുടെ നെഞ്ചോട് ചേരാൻ ചെല്ലുമ്പോൾ, കൂടെ ചേരാൻ അവർ പാടുപെടുന്നെങ്കിൽ അത്ഭുതം എന്തിന് !!
ബന്ധങ്ങൾ വെറുതെ അനുവദിച്ചു കിട്ടുന്നതല്ല. സമയമുണ്ടല്ലോ പിന്നീടാവാം എന്ന് കരുതി മാറ്റിവയ്ക്കുന്ന അവസരങ്ങളൊന്നും പിന്നീട് തിരിച്ചു വരണമെന്നില്ല. മറ്റു പലയിടത്തും സ്നേഹം അന്വേഷിച്ച് തിരക്കിട്ട പണിയിലാവുമ്പോൾ തൊട്ടുമുന്നിലുള്ള സ്നേഹ സ്വരങ്ങൾ കേൾക്കാതെ പോകും, കൈവിട്ടു പോകുമ്പോൾ മാത്രമേ അത് തിരിച്ചറിയൂ..
എൻ്റെ സ്നേഹം എന്നും നിൻറെ കൂടെ ഉണ്ടാവും, പക്ഷെ എന്നും ഞാൻ ഉണ്ടാകണമെന്നില്ല.
നീയെന്നെ തേടി വരുമ്പോഴേക്കും തീർത്തും ജീവനില്ലാത്ത ശരീരമായോ അല്ലെങ്കിൽ ജീവനുള്ള മൃതശരീരമായോ തീർന്നിട്ടുണ്ടാവും ഞാൻ!!
കാത്തിരിക്കാത്തവർക്കായി സർവ്വം ഉഴിഞ്ഞു വെയ്ക്കും, കാത്തിരിക്കുന്നവരെ കണ്ടില്ലെന്നും വെയ്ക്കും, അതിൻറെ പേരാണത്രേ ജീവിതം!!
എൻ്റെ ശരികൾ
എനിക്ക് കുറ്റബോധമോ ഭീതിയോ ജാള്യതയോ ഇല്ല. കാരണം ആരോടും തർക്കിക്കാൻ ഞാനില്ല, എൻറെ ശരികൾ എനിക്ക് സംതൃപ്തി തരുന്നു. അത് ആരെയും ബോധ്യപ്പെടുത്താനും ഞാനില്ല. എൻറെ നിയന്ത്രണം എൻറെതു മാത്രമായിരിക്കട്ടെ..
“ജീവിതത്തിൽ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടതുണ്ട് ഉണ്ട് അതിനെ സംഭവിക്കാൻ അനുഭവിക്കുമ്പോഴേ ജീവിതം എന്ന മഹാത്ഭുതത്തെ ശരിക്കും മനസ്സിലാകൂ” – ( By the river Piedra I sat down and wept)
ഒരു പക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ പാഠം ഇതു തന്നെയാകാം, എന്തും എപ്പോഴും സംഭവിക്കാം.
വിധിയിൽ വിശ്വസിക്കുന്നവർക്ക് സംഭവിച്ചതെല്ലാം വിധിയെന്ന് കരുതി സമാധാനിക്കാം.. അല്ലാത്തവരോ?