“വെൽക്കം ടു സ്ട്രീറ്റ് ലൈബ്രറി” ഇങ്ങനെ ഒരു മെസ്സേജ് ഏതെങ്കിലും തെരുവുകളിൽ നിങ്ങളെ സ്വാഗതം ചെയ്തു നിന്നിട്ടുണ്ടോ.. സ്ട്രീറ്റ് ലൈബ്രറികൾ നമുക്ക് ഇവിടെ അത്ര പോപ്പുലർ അല്ലെങ്കിലും കൊൽക്കത്തയിലെ തെരുവുകളിൽ ഇത് വളരെ കോമൺ ആയ ഒരു കാര്യമാണ്.ഈ സ്ട്രീറ്റ് ലൈബ്രറികൾ എന്താണെന്നല്ലേ.. തെരുവിലുള്ള ലൈബ്രറികൾ തന്നെ. ലൈബ്രേറിയൻ ഇല്ലാത്ത ലൈബ്രറികൾ .. ആർക്കും എപ്പോൾ വേണമെങ്കിലും കടന്നുചെല്ലാവുന്ന പുസ്തകശാലകൾ.. അനുമതി തേടാതെ പുസ്തകങ്ങൾ എടുക്കാം, തിരിച്ചു വെക്കാം, സമയപരിധിയും ഇല്ല.. എല്ലാം ഒരു വിശ്വാസത്തിന്റെ പുറത്ത് പ്രവർത്തിക്കുന്ന രീതി.
നോളജ് ഷെയറിംഗ് ന് ഇത്രയും മാതൃകാപരമായ ആശയം വേറെ ഉണ്ടാവുമോ ..? അത് മാത്രമല്ല പരസ്പരം സംവദിക്കാനും ചർച്ചകൾ നടത്താനും ഒക്കെയും ഇതുപകരിക്കും..നിങ്ങളുടെ കയ്യിലുള്ള എക്സ്ട്രാ books അല്ലെങ്കിൽ വായിച്ചു കഴിഞ്ഞ് പഴയ ബുക്കുകൾ ഒക്കെ ഈ പുസ്തകശാലയിൽ ഏൽപ്പിക്കാം, അത് മറ്റാർക്കെങ്കിലും പ്രയോജനപ്പെടും. കുട്ടികളുള്ള വീട്ടിൽ ആണെങ്കിൽ ഒരുപാട് ചിൽഡ്രൻസ് ബുക്സ് ഉണ്ടാകും, കുട്ടികൾ വലുതാവുന്നതോടൊപ്പം ആവശ്യം ഇല്ലാതാവുന്നവ.. സ്ട്രീറ്റ് ലൈബ്രറികൾ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനത്തെ ആവശ്യമില്ലാത്ത ബുക്സുകളും എക്സ്ട്രാ ബുക്സും ഒക്കെ അവിടെ കൊണ്ട് വയ്ക്കാം.
തെരുവിൽ ആയതുകൊണ്ട് നടത്തിപ്പിന് പ്രത്യേകിച്ച് ഒരു ചെലവും ആവശ്യമില്ല. കാലം കഴിയുന്തോറും ബുക്സ് കുറഞ്ഞുകൊണ്ടിരിക്കുന്ന പ്രവണത ഒരു സ്ട്രീറ്റ് ലൈബ്രറിയിലും ഇതുവരെ ഇല്ല, മറിച്ച് ആളുകളുടെ സംഭാവന കൊണ്ട് കൂടിക്കൊണ്ടിരിക്കുന്നതേയുള്ളൂ. ആരെങ്കിലും ബുക്സ് എടുത്തോണ്ട് പോയാലും അതിനു പകരം വേറെ ആരെങ്കിലും ആയിരിക്കും രണ്ടോ മൂന്നോ ബോക്സുകൾ വരെ പകരം വയ്ക്കുന്നത് .. പരസ്പരം അറിയാതെ തന്നെ മുഴുമിപ്പിക്കപെടുന്ന ഒരു സൈക്കിൾ.
പരസ്പര വിശ്വാസം എല്ലാവരും കാത്തുസൂക്ഷിക്കേണ്ടതായ് വരുമ്പോൾ അത് ഒരാളുടെ മാത്രം ബാധ്യത ആവില്ലല്ലോ, അപ്പൊ എല്ലാവരും അറിഞ്ഞങ്ങ് സഹകരിക്കും, ഉത്തരവാദിത്വം എല്ലാവരിലും എത്തുമ്പോൾ വിശ്വാസങ്ങളും നിലനിൽക്കും.ഈ സ്ട്രീറ്റ് ലൈബ്രറിയുടെ ഏറ്റവും വലിയ ആകർഷണം സ്വതന്ത്രമായി ആയി ബുക്ക് വായിക്കാം എന്നുള്ളത് തന്നെ. അതേപോലെ ബുക്സിന്റെ ഈസി ആയുള്ള റീസൈക്ലിംങ്ങും.ശരിക്കും ഈ സ്ട്രീറ്റ് ലൈബ്രറികൾ ഒരു സംഭവം തന്നെയല്ലേ..ഓസ്ട്രേലിയയിൽ ഇത്തരം ഒരു പാട് സ്ട്രീറ്റ് ലൈബ്രറികളുണ്ട്.
Pic: Street libraryഎന്തുകൊണ്ട് നമ്മുടെ ചുറ്റിലും ഇതുപോലെ ചിലതൊക്കെ ആയിക്കൂടാ.. നമ്മുടെ വീടിൻറെ മുൻപിലോ റോഡ്സൈഡിലോ അങ്ങനെ ഇത്തിരി സ്ഥലമുള്ള എവിടെയെങ്കിലും .. ശരിക്കും നഷ്ടപ്പെടുന്ന സൗഹൃദങ്ങളെയും അയൽപക്ക കൂട്ടായ്മകളെയും ഒക്കെ ഇതു് കോർത്തിണക്കും. നിങ്ങൾക്ക് ഇതിനെക്കുറിച്ച് കൂടുതൽ അറിയാമെങ്കിൽ എങ്കിൽ ഷെയർ ചെയ്യൂ..